ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി നദാൽ; കരിയറിൽ ആദ്യം

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി മുൻ ചാമ്പ്യൻ റഫേൽ നദാൽ. ജർമനിയുടെ നാലാം സീഡ് അലക്സാണ്ടർ സ്വരേവിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് കളിമൺ കോർട്ടിലെ രാജാവ് പരാജയപ്പെട്ടത്. സ്കോർ -3-6, 6-7(5), 3-6.

കരിയറിൽ ആദ്യമായാണ് താരം ഫ്രഞ്ച് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. 2005ൽ അരങ്ങേറ്റം കുറിച്ച സ്പെയിൻ താരത്തിന്‍റെ ഫ്രഞ്ച് ഓപ്പണിലെ നാലാം തോൽവിയാണിത്. നൊവാക് ദ്യോകോവിച്ച്, റോബിൻ സോഡർലിങ് എന്നിവർക്കുശേഷം റോളൻഡ് ഗാരോസിൽ നദാലിനെ തോൽപിക്കുന്ന മൂന്നാമത്തെ താരം മാത്രമാണ് സ്വരേവ്.

പരിക്ക് അലട്ടുന്ന നദാൽ 2022ൽ പാരീസിൽ കിരീടം നേടിയതിനുശേഷം ആദ്യമായാണ് കളത്തിലിറങ്ങിയത്. 14 തവണ നദാൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിട്ടുണ്ട്.

Tags:    
News Summary - Nadal loses French Open opener against Zverev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.