പാരിസ്: റഷ്യയുടെ അനസ്താസിയ പാവ്ല്യുചെങ്കോവക്ക് കന്നി ഗ്രാൻഡ്സ്ലാം ഫൈനൽ. സെമിയിൽ സീഡ് ചെയ്യപ്പെടാത്ത സ്ലൊവേനിയയുടെ തമാര സിഡാൻസെകിനെ 7-5, 6-3ന് തോൽപിച്ചാണ് 31ാം സീഡുകാരിയായ പാവ്ല്യുചെങ്കോവ കലാശക്കളിയിലേക്ക് മുന്നേറിയത്. 2015ൽ മരിയ ഷറപോവ ആസ്ട്രേലിയൻ ഓപൺ ഫൈനൽ കളിച്ച ശേഷം ഗ്രാൻഡ്സ്ലാമിൽ ഫൈനലിലെത്തുന്ന ആദ്യ റഷ്യൻ താരമാണ് പാവ്ല്യുചെങ്കോവ. മരിയ സക്കാരി-ബാർബറ ക്രെയിക്കോവ സെമി വിജയികളാവും പാവ്ല്യുചെങ്കോവയുടെ ഫൈനൽ എതിരാളി.
പുരുഷ സെമി ഫൈനൽ ലൈനപ്പായതോടെ പെരുംപോരിന് കളമൊരുങ്ങി. ടോപ് സീഡ് നൊവാക് ദ്യോകോവിചും മൂന്നാം സീഡ് റാഫേൽ നദാലും തമ്മിലാണ് അവസാന നാലിൽ ഏറ്റുമുട്ടുക. കളിമൺ കോർട്ടിലെ രാജാവായ നദാൽ 21ാം ഗ്രാൻഡ്സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നതെങ്കിൽ ദ്യോകോക്ക് 19ാം ഗ്രാൻഡ്സ്ലാമിലേക്കുള്ള യാത്രയാണ്.
സെമിയിൽ ഇറ്റലിയുടെ സീഡില്ലാതാരം മാറ്റിയോ ബെരെറ്റീനിയെയാണ് ദ്യോകോവിച് 6-3, 6-2, 6-7, 7-5ന് തോൽപിച്ചത്. നദാൽ, അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ്, ആറാം സീഡ് അലക്സാണ്ടർ സ്വരേവ് എന്നിവർ തമ്മിലാണ് മറ്റൊരു സെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.