ന്യൂയോർക്ക്: അമേരിക്കൻ മണ്ണിലെ ഒാരോ പോരാട്ട ദിനവും പ്രതിഷേധമാക്കിമാറ്റിയ നവോമി ഒസാകക്ക് യു.എസ് ഒാപണിലൂടെ പൊൻകിരീടം. വെറുമൊരു ഗ്രാൻഡ്സ്ലാം കിരീടമല്ല ഇത്. ഇൗ വിജയത്തിന് വംശവെറിക്കെതിരായ രാഷ്ട്രീയവും കറുത്തവെൻറ പോരാട്ടവീര്യവുമുണ്ട്. ഫൈനൽ ഉൾപ്പെടെ ഏഴ് മത്സരങ്ങളിലും ഏഴ് പേരുകളെഴുതിയ മാസ്കണിഞ്ഞ് കോർട്ടിലെത്തി അവർ വർണവെറിക്കെതിരെ ലോകമനസ്സാക്ഷി ഉണർത്തുകയായിരുന്നു.
ഒന്നാം റൗണ്ട് മുതൽ കോർട്ടിലേക്കുള്ള ഒസാകയുടെ ഒാരോ വരവിനെയും ലോകം കാത്തിരുന്നു. ഏഴ് മത്സരങ്ങളിൽ അവർ ലോകത്തോട് പ്രഖ്യാപിച്ചത് ഏഴ് മനുഷ്യരുടെ പേരുകൾ. അവർ ഒാരോരുത്തരും വംശവെറി മൂത്ത അക്രമികളുടെയും പൊലീസിെൻറയും ഭരണകൂടത്തിെൻറയും ഇരകളായി അമേരിക്കൻ മണ്ണിൽ ജീവൻ നഷ്ടപ്പെട്ടവരായിരുന്നു. ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പിെൻറ രണ്ടാഴ്ചകൊണ്ട് ലോകമെങ്ങുമുള്ള അവകാശപ്പോരാളികളുടെ പ്രതീകമായി ഒസാകയെന്ന ജപ്പാൻകാരി മാറി.
ജേക്കബ് േബ്ലക്ക് എന്ന കറുത്ത വംശജന് വെടിയേറ്റതിനു പിന്നാലെ, യു.എസ് ഒാപണിന് മുന്നോടിയായി നടന്ന വെസ്റ്റേൺ ആൻഡ് സതേൺ ചാമ്പ്യൻഷിപ്പിെൻറ സെമി ഫൈനൽ ബഹിഷ്കരിച്ചാണ് ഒസാക തെൻറ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ഫൈനലിൽ ബെലാറൂസിെൻറ മുൻ ലോക ഒന്നാം നമ്പറുകാരി വിക്ടോറിയ അസരങ്കയെയാണ് ഒസാക വീഴ്ത്തിയത്. ആദ്യ സെറ്റ് 6-1ന് ദയനീയമായി കൈവിട്ട ശേഷമായിരുന്നു, ഉയിർത്തെഴുന്നേൽപ്. ഒടുവിൽ സ്കോർ 1-6 6-3 6-3. നേരത്തെ യു.എസ് ഒാപണും (2018), ആസ്ട്രേലിയൻ ഒാപണും (2019) നേടിയ ഒസാകയുടെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.
ഒന്നാം സെറ്റ് കൈവിട്ട ശേഷം, രണ്ടാം സെറ്റിൽ 3-0ത്തിന് പിന്നിലായി. അവിടെ നിന്നാണ് എതിരാളിയുടെ സർവ് ബ്രേക്ക് തിരിച്ചുവരുന്നത്. പിന്നീട് തുടർച്ചയായി പോയൻറുകൾ വാരിക്കൂട്ടി കളി ജയിച്ചു.
രണ്ടുവർഷം മുമ്പ് സെറീനക്കു വേണ്ടി ആരവമുയർത്തിയ ആർതർ ആഷെ സ്റ്റേഡിയത്തിൽ കണ്ണീരോടെയാണ് ഒസാക കിരീടമുയർത്തിയതെങ്കിൽ, കോവിഡ് കരുതൽ കാരണം ആളൊഴിഞ്ഞ് നിശ്ശബ്ദമായതായിരുന്നു ഇപ്പോഴത്തെ വേദി. സമ്മാനദാനമുണ്ടായില്ല. പോഡിയത്തിൽ വെച്ച ട്രോഫി ഒസാക തനിച്ച് എടുത്തുയർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.