ലണ്ടൻ: വിംബ്ൾഡൺ കലാശപ്പോരിൽ വീണ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിന് പിഴയും ചുമത്തി. കാർലോസ് അൽകാരസിനെതിരായ മത്സരത്തിൽ നെറ്റ് പോസ്റ്റിലടിച്ച് റാക്കറ്റ് തകർത്തതിനാണ് ദ്യോകോവിച്ചിന് പിഴ ചുമത്തിയത്. 8,000 യു.എസ് ഡോളർ പിഴയാണ് അമ്പയർ ഫെർഗസ് മർഫി ചുമത്തിയത്. ഇത്തരമൊരു പിഴ 2023-ലെ ഒരു 'റെക്കോർഡ്' ആണെന്നാണ് റിപ്പോർട്ട്.
സ്പാനിഷ് യുവതാരം കാർലോസ് അൽകാരസാണ് വിംബ്ൾഡണിൽ മുത്തമിട്ടത്. അഞ്ചുസെറ്റ് നീണ്ട ആവേശകരാമായ പോരാട്ടത്തിനൊടുവിലാണ് ദ്യോകോവിചിനെ മുട്ടുക്കുത്തിച്ചത്. കരുത്തരുടെ പോരാട്ടത്തിനിടയിൽ പലപ്പോഴും ദ്യോകോവിചിന് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. അൽകാരാസിന്റെ സെർവ് തകർത്ത് സ്വന്തം സർവീസ് ഗെയിമിൽ തോറ്റതിന് ശേഷമാണ് റാക്കറ്റ് നെറ്റ് പോസ്റ്റിലിടിച്ച് തകർത്തത്.
അതേസമയം, എതിരാളിയായ അൽക്കാരസിനെ പ്രശംസിച്ച് ദ്യോകോവിച് രംഗത്തെത്തി. നദാലിന്റെയും ഫെഡററുടെയും തന്റെയും മിശ്രണമാണ് അൽക്കാരസെന്ന് ദ്യോകോവിച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.