വിംബിൾഡൺ മത്സരത്തിനിടെ യൂറോയിലെ ഇംഗ്ലണ്ടിന്റെ ജയം ആഘോഷിച്ച് ദ്യോകോവിച്ച്

വിംബിൾഡൺ മത്സരത്തിനിടെ യൂറോ കപ്പിലെ ഇംഗ്ലണ്ടിന്റെ സ്വിറ്റസർലാൻഡിനെതിരായ ജയമാഘോഷിച്ച് ടെന്നീസ് താരം നോവാക് ദ്യോകോവിച്ച്. നാലാം റൗണ്ട് മത്സരത്തിനിടെയായിരുന്നു ദ്യോകോവിച്ചിന്റെ വിജയാഘോഷം.

വിംബിൾഡൺ മത്സരത്തിനിടയിലാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ കയറിയ വാർത്തയെത്തിയത്. ആർപ്പുവിളികളോടെയായിരുന്നു ഇംഗ്ലണ്ടിന്റെ സെമി പ്രവേശനത്തെ വിംബിൾഡണിലെ കാണികൾ സ്വാഗതം ചെയ്തത്. ഇതിന് പിന്നാലെ ഈ ആഘോഷത്തിൽ ദ്യോകോവിച്ചും പങ്കാളിയാവുകയായിരുന്നു.

പെനാൽറ്റിയടിക്കുന്ന ആംഗ്യം കാണിച്ചാണ് ദ്യോകോവിച്ച് കാണികൾക്ക് പിന്തുണ നൽകിയത്. അതേസമയം, വിംബിൾഡണിൽ ആദ്യ സെറ്റിൽ പിന്നിൽ പോയതിന് ശേഷം തുടർച്ചയായി സെറ്റുകൾ നേടി ദ്യോകോവിച്ച് നാലാം റൗണ്ടിൽ നിന്നും ജയിച്ച് കയറിയിരുന്നു.

യുറോ കപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് ജയിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും സമനിലപാലിച്ചതോടെയാണ് മത്സരം ​പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇംഗ്ലണ്ട് അഞ്ച് കിക്കുകളും വലയിലെത്തിച്ചപ്പോൾ സ്വിറ്റ്സർലൻഡ് രണ്ടെണ്ണം പാഴാക്കി.

Tags:    
News Summary - Novak Djokovic Imitates Penalty Kick Mid-match, With England Euro 2024 Game Going On

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.