വിംബിൾഡൺ: ദ്യോകോവിചിന്​ തുടർച്ചയായ മൂന്നാം ഫൈനൽ

ലണ്ടൻ: സെർബിയൻ ടെന്നിസ്​ താരം നൊവാക്​ ദ്യോകോവിചിന്​ കരിയറിലെ 30ാം ഗ്രാൻഡ്​സ്ലാം ഫൈനൽ പ്രവേശനം. വെള്ളിയാഴ്ച കാനഡയുടെ ഡെനിസ്​ ഷപവലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ തകർത്താണ്​ ദ്യോകോവിച്​ ആറാം വിംബിൾഡൺ കിരീടത്തിനോട്​ ഒരുപടിക കൂടി അടുത്തത്​. സ്​കോർ 7-6, 7-5, 7-5.

20ാം മേജർ കിരീടമാണ്​ സെർബിയൻ താരം ലക്ഷ്യമിട​ുന്നത്​. കിരീടം നിലനിർത്താനായാൽ ഇതിഹാസ താരങ്ങളായ റോജർ ഫെഡററിന്‍റെയും റാഫേൽ നദാലിന്‍റെയും 20 ഗ്രാൻഡ്​സ്ലാം കിരീടങ്ങളുടെ ​റെക്കോഡിനൊപ്പമെത്താൻ ദ്യോകോക്കാകും.

ഏഴാം വിംബിൾഡൺ ഫൈനലിൽ മാറ്റിയോ ബെരെറ്റിനിയാണ്​ ദ്യോകോവിചിന്‍റെ എതിരാളി. ലോക ഒമ്പതാം നമ്പർ താരമായ ബെരെറ്റിനി ഹ്യൂബെർട്ട്​ ഹുർകാക്​സിനെ 6-3, 6-0, 6-7, 6-4നാണ്​ തോൽപിച്ചത്​. വിംബിൾഡൺ സിംഗിൾസ്​ ഫൈനലിലെത്തുന്ന ആദ്യ ഇറ്റലിക്കാരനാണ്​ ബെരെറ്റിനി.

Tags:    
News Summary - Novak Djokovic reached third successive Wimbledon final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.