വിരമിക്കലിനെ കുറിച്ച് താൻ ഇപ്പോഴും ചിന്തിച്ചിട്ടില്ലെന്ന് നൊവാക് ദ്യോകോവിച്ച്. യു.എസ് ഓപ്പൺ ഫൈനലിൽ കടന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വന്തം കഴിവുകളിലും ആരോഗ്യത്തിലും വിശ്വാസമുണ്ടെന്നും ഇപ്പോൾ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രായം എന്ന് പറയുന്നത് നമ്പർ മാത്രമാണ്. ടെന്നീസ് വിടുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല. യുവതാരങ്ങൾ കിരീടം നേടി തന്നെ ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും തള്ളി പുറത്താക്കിയാൽ ചിലപ്പോൾ താൻ കളി മതിയാക്കുമെന്ന് ദ്യോകോവിച്ച് തമാശയായി പറഞ്ഞു.
നേരത്തെ ദ്യോകോവിച്ച് യു.എസ് ഓപ്പൺ ഫൈനലിൽ കടന്നിരുന്നു. അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ദ്യോകോവിച്ചിന്റെ വിജയം. ഇതോടെ 36ാം ഗ്രാൻഡ്സ്ലാം ഫൈനലിലേക്കാണ് ദ്യോകോവിച്ച് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.