പാരിസ്: നാലു തവണ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയ നവോമി ഒസാക ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറിയതിൽ ഞെട്ടലോടെ ടെന്നിസ് ലോകം. മത്സരത്തിനു ശേഷമുള്ള വാർത്തസമ്മേളനത്തിൽ പങ്കെടുക്കാത്തതിന് സംഘാടകരുടെ പിഴ വന്നതിനു പിന്നാലെയാണ് ഒസാക ടൂർണമെൻറിൽനിന്ന് പിന്മാറുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.
ആദ്യ റൗണ്ട് വിജയിച്ചതിനു ശേഷമാണ് പിന്മാറ്റം. തെൻറ നിലപാട് വ്യക്തമാക്കാൻ കഴിഞ്ഞില്ലെന്നും മാനസിക സമ്മർദം കാരണമാണ് മാധ്യമങ്ങളെ കാണില്ലെന്ന് മത്സരത്തിനു മുമ്പേ അറിയിച്ചതെന്നും താരം വ്യക്തമാക്കി. ഒസാക നൽകിയ വിശദീകരണത്തിനു പിന്നാലെ സെറീന വില്യംസ് അടക്കമുള്ള പ്രമുഖ ടെന്നിസ് താരങ്ങൾ പിന്തുണയുമായെത്തി.
ചാമ്പ്യൻഷിപ്പിെൻറ രണ്ടാം റൗണ്ടിൽ റുമേനിയയുടെ അന്ന ബോഗ്ദാനെ നേരിടാനിരിക്കെയാണു രണ്ടാം സീഡ് താരം ടൂർണമെൻറിൽ ഇനി കളിക്കില്ലെന്ന് വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകരെ കാണാത്തതിന് സംഘാടകർ 15,000 ഡോളറാണ് (ഏകദേശം 10 ലക്ഷം രൂപ) പിഴയിട്ടിരുന്നത്. മറ്റു ഗ്രാൻഡ്സ്ലാം ടൂർണമെൻറ് സംഘാടകർ താരത്തിനെ സസ്പെൻഡ് ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു.
മത്സരത്തിനുശേഷം മാധ്യമപ്രവർത്തകരെ കാണുന്നത് കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്നായിരുന്നു ഒസാക നൽകിയ വിശദീകരണം. അതേസമയം, ഒസാക പിൻവാങ്ങിയതായി വാർത്ത പുറത്തുവന്നതോടെ താരത്തിനോട് ക്ഷമാപണം നടത്തി ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.