പാരിസ്: ഫ്രഞ്ച് ഓപൺ വനിത സിംഗ്ൾസ് മത്സരശേഷം ബെലറൂസിയൻ താരം അരീന സബലെങ്കയെ ഹസ്തദാനം ചെയ്യാതെ യുക്രെയ്നിന്റെ മാർട്ട കോസ്റ്റ്യുക്ക്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ബെലറൂസ് പിന്തുണക്കുന്നതിനെതിരായ പ്രതിഷേധമെന്നോണമാണ് കൈകൊടുക്കാൻ വിസമ്മതിച്ചത്. റഷ്യൻ, ബെലറൂസിയൻ താരങ്ങൾക്ക് ഹസ്തദാനമില്ലെന്ന നിലപാട് കോസ്റ്റ്യുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. സബലെങ്കയോട് 6-3, 6-2ന് തോറ്റശേഷമാണ് പ്രതിഷേധം പ്രകടിപ്പിച്ച് കോസ്റ്റ്യുക്ക് കളംവിട്ടത്.
“എന്തുകൊണ്ടാണ് അവർ ഞങ്ങളുമായി കൈ കുലുക്കാത്തതെന്ന് എനിക്ക് മനസ്സിലായി. അവർ കൈ തന്നാൽ, യുക്രെയ്നിയൻ ഭാഗത്തുനിന്ന് അവർക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയും. ഇത് വ്യക്തിപരമല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അത്രയേയുള്ളൂ. നമുക്ക് എങ്ങനെ യുദ്ധത്തെ പിന്തുണക്കാൻ കഴിയും? സാധാരണക്കാർ ഒരിക്കലും അതിനെ പിന്തുണക്കില്ല”-സബലെങ്ക പറഞ്ഞു. യുദ്ധത്തിനെതിരെ ശക്തവും വ്യക്തിപരവുമായ നിലപാട് എടുക്കാൻ സബലെങ്ക മുന്നോട്ടുവരണമെന്ന് കോസ്റ്റ്യുക്കും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.