ദോഹ: ഖത്തർ ഓപൺ ടെന്നീസിൽ ജൈത്രയാത്ര തുടർന്ന് ചെക്ക് കൗമാരതാരം ജാകുബ് മെൻസിച്. പ്രീക്വാർട്ടറിൽ ആൻഡി മറെയെ വീഴ്ത്തിയതിനു പിന്നാലെ, കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ മുൻനിര താരം ആന്ദ്രെ റുബലേവിനെയും അട്ടിമറിച്ച് സെമിയിൽ കടന്നു. 6-4, 7-6 എന്ന സ്കോറിനായിരുന്നു 18കാരനായ താരം ലോക അഞ്ചാം നമ്പറുകാരനെ വീഴ്ത്തിയത്. സെമി ഫൈനലിൽ ഗെയിൽമോൻഫിൽസാണ് മെൻസികിന്റെ എതിരാളി.
അതേസമയം, വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ ആസ്ട്രേലിയയുടെ അലക്സി പോപിറിനെ തോൽപിച്ച് റഷ്യക്കാരൻ കാരൻ കചനോഖ് ഖത്തർ ഓപണിന്റെ ഫൈനലിൽ കടന്നു. സ്കോർ: 7-6, 6-2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.