ലണ്ടൻ: വിംബിൾഡൺ ടെന്നിസിൽ വനിത താരങ്ങൾക്ക് ഡ്രസ് കോഡിൽ ഇളവ്. ആർത്തവ സമയത്ത് കളിക്കുന്നതിലെ ഉത്കണ്ഠ ലഘൂകരിക്കൽ ലക്ഷ്യമിട്ടാണ് നടപടി. അടുത്ത വർഷത്തെ ടൂർണമെന്റ് മുതൽ ഇരുണ്ട നിറമുള്ള അടിവസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കുമെന്ന് ആൾ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചു. കളിക്കാരെല്ലാം വെള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന പരമ്പരാഗത നിയമം ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
കളിക്കാരെ പിന്തുണക്കാനും അവരുടെ ഫീഡ്‌ബാക്ക് കേൾക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വിംബിൾഡൺ ചീഫ് എക്‌സിക്യൂട്ടീവ് സാലി ബോൾട്ടൺ പറഞ്ഞു. ഇത് അവരുടെ പ്രകടനത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു. മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെയുള്ള വനിത ഫുട്ബാൾ ടീമുകൾ വെള്ള ഷോർട്ട്സിൽ കളിക്കുന്നത് ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.