'മത്സര കരിയർ അവസാനിപ്പിക്കാൻ സമയമായി'; ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറർ വ്യാഴാഴ്ചയാണ് മത്സര ടെന്നീസിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

സ്വിസ് താരം കരിയറിൽ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് താരത്തിന്‍റെ അവസാന എ.ടി.പി ടൂർണമെന്‍റാകും. ആരാധകരോടും എതിരാളികളോടും നന്ദി പറഞ്ഞ താരം, 41ാം വയസ്സിൽ വിരമിക്കാനുള്ള സമയമായെന്നും വ്യക്തമാക്കി.

''41 വയസ്സായി. 24 വർഷത്തിനിടെ 1500ലധികം മത്സരങ്ങൾ കളിച്ചു. സ്വപ്നം കണ്ടതിലും എത്രയോ അധികം ടെന്നിസ് എനിക്കു മടക്കിനൽകി. സജീവ ടെന്നിസിൽനിന്ന് വിരമിക്കാനുള്ള സമയമായി. ലണ്ടനിൽ അടുത്തയാഴ്ച നടക്കുന്ന ലേവർ കപ്പാകും കരിയറിലെ അവസാന എ.ടി.പി ടൂർണമെന്റ്. ഭാവിയിൽ കൂടുതൽ ടെന്നിസ് മത്സരങ്ങൾ കളിക്കും. പക്ഷേ, ഗ്രാൻഡ്സ്ലാം, ടൂർ വേദികളിൽ ഇനി ഞാനുണ്ടാകില്ല'' -ഫെഡർ പറഞ്ഞു.

കുറച്ചുവർഷങ്ങളായി താരം പരിക്കുമൂലം ടെന്നീസിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. 24 വർഷത്തെ ടെന്നീസ് കരിയറിൽ 103 കിരീടങ്ങൾ നേടിയിട്ടുണ്ട്. ദീർഘകാലം ടെന്നീസിൽ ലോക ഒന്നാം നമ്പറുകാരനായിരുന്നു.

Tags:    
News Summary - Roger Federer announces retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.