ബൊപ്പണ്ണ- എബ്ദെൻ സഖ്യം ഫ്രഞ്ച് ഓപൺ രണ്ടാം റൗണ്ടിൽ

പാരീസ്: ഫ്രഞ്ച് ഓപൺ പുരുഷ ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-മാത്യു എബ്ദെൻ സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ബ്രസീലിന്റെ മാർസലോ സോർമാൻ- ഒർലാൻഡോ ലൂസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോർ : 7-5, 4-6, 6-4.

രണ്ടു മണിക്കൂറും ഏഴു മിനിറ്റും നീണ്ട മത്സരത്തിനൊടുവിലാണ് ജയം. തിങ്കളാഴ്ച നടക്കുന്ന റണ്ടാം റൗണ്ടിൽ സെബാസ്റ്റ്യൻ ബയസ്-സെയ്ബോത് വൈൽഡ് സഖ്യത്തെ നേരിടും. ഈ വർഷം ആസ്ട്രേലിയൻ ഒാപൺ കിരീടം നേടിയ ബൊപ്പണ്ണ-മാത്യു എബ്ദെൻ സഖ്യം കളിമൺ കോർട്ടിൽ കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. 


Tags:    
News Summary - Rohan Bopanna-Matthew Ebden Pair Enters Men's Doubles Second Round in French Open 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.