മുംബൈ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സയും ഭർത്താവും പാകിസ്താൻ ക്രിക്കറ്ററുമായ ശുഐബ് മാലികും വേർപിരിയുകയാണോ? സാനിയ ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. 'തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ', എന്നാണ് സാനിയ ഇൻസ്റ്റയിൽ കുറിച്ചത്. ഇതോടെ ഇരുവരും പിരിയുകയാണോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി.
എന്നാൽ, ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണം സാനിയ വിശദീകരിച്ചിട്ടില്ല. ഒരു ടി.വി ഷോക്കിടെ മാലിക് സാനിയയെ പറ്റിച്ചതായി ചില പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദിവസങ്ങളായി സാനിയയും മാലികും ഒരുമിച്ചല്ല കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് നാലു വയസ്സുകാരനായ മകൻ ഇസാൻ മിർസ മാലികിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങൾ' എന്ന് സാനിയ കുറിച്ചിരുന്നു.
2010 ഏപ്രിൽ 12നാണ് സാനിയയും ശുഐബ് മാലികും വിവാഹിതരായത്. അടുത്തിടെ മകന്റെ നാലാം പിറന്നാൾ ആഘോഷം ദുബൈയിൽ നടത്തിയിരുന്നു. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.