ലണ്ടൻ: പരാജയത്തോടെ വിംബിൾഡൺ കരിയർ അവസാനിപ്പിച്ച് സാനിയ മിർസ. സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരോട് പൊരുതി തോറ്റാണ് സാനിയ വിംബിൾഡൺ കരിയറിനോട് വിടപറയുന്നത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാനിയയും അവരുടെ ക്രൊയേഷൻ പങ്കാളി മേറ്റ് പാവികും മിക്സ്ഡ് ഡബിൾസ് സൈമി ഫൈനലിൽ സ്കുപ്സ്കി- ഡിസൈറ ക്രോസിക് സഖ്യത്തോട് അടിയറവ് പറഞ്ഞത്. രണ്ട് മണിക്കൂറും 16 മിനിറ്റും നീണ്ടതായിരുന്നു പോരാട്ടം. സ്കോർ-6-4, 5-7, 4-6.
ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ സാനിയ മിർസ ഇന്ത്യയിലെ എക്കാലത്തേയും മികച്ച വനിത ടെന്നീസ് താരങ്ങളിലൊരാളാണ്. മൂന്ന് മിക്സ്ഡ് ട്രോഫികളും സാനിയയുടെ കിരീടനേട്ടത്തിൽ ഉൾപ്പെടുന്നു.
2009ലെ ആസ്ട്രേലിയൻ ഓപ്പൺ, 2012ലെ ഫ്രഞ്ച് ഓപ്പൺ, 2014 യു.എസ് ഓപ്പൺ എന്നീ ടൂർണമെന്റുകളിലാണ് സാനിയ മിക്സ്ഡ് ഡബിൾസ് കിരീടം നേടിയത്. 20 വർഷക്കാലം വിംബിൾഡണിൽ കളിക്കാനും വിജയിക്കാനും സാധിച്ചത് വലിയ ബഹുമതിയാണെന്ന് മത്സരശേഷം സാനിയ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.