ക്ഷമയോടെയിരിക്കൂ...ക്ഷമയാണ് എല്ലാം; മുഹമ്മദ് ഷമിയുമായുള്ള വിവാഹ വാർത്തകളിൽ മൗനം വെടിഞ്ഞ് സാനിയ മിർസ

ഏറെ കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് മുൻ ടെന്നീസ് താരം സാനിയ മിർസ. സാനിയയുടെ വിവാഹവും വിവാഹമോചനവുമെല്ലാം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇക്കൊല്ലത്തെ ഹജ്ജ് കർമം പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ് സാനിയ. അതിനിടയിലാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയും സാനിയയും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത വരുന്നത്. വിവാഹ വാർത്തയിൽ അഭ്യൂഹങ്ങൾ വർധിക്കുന്നതിനിടെ മൗനം വെടിഞ്ഞിരിക്കുകയാണ് സാനിയ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സാനിയയുടെ ​പ്രതികരണം. ക്ഷമയോടെയിരിക്കാനാണ് ആളുകളോട് സാനിയയുടെ ഉപദേശം. "ക്ഷമയാണ് ഉത്തരം....എല്ലായ്പ്പോഴും ക്ഷമ കാണിക്കൂ...."-എന്നാണ് സാനിയ കുറിച്ചത്. ഇതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് സാനിയ ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല.

 

പാകിസ്താൻ ക്രിക്കറ്റർ ശുഐബ് മാലികുമായി മാസങ്ങൾക്ക് മുമ്പ് വിവാഹ ബന്ധം വേർപെടുത്തിയ സാനിയ മിർസയും ഭാര്യ ഹസിൻ ജഹാനുമായി പിരിഞ്ഞ മുഹമ്മദ് ഷമിയും ഒന്നിക്കുന്നെന്നാണ് പ്രചാരണമുണ്ടായത്.വ്യാജ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സാനിയയും ശുഐബ് മാലികും തമ്മിലുള്ള വിവാഹ ചിത്രം എഡിറ്റ് ചെയ്ത് ഷമിയുടെ ചിത്രം ചേർത്തായിരുന്നു പ്രചാരണം.

പ്രചാരണം ശക്തമായതോടെ കഴിഞ്ഞദിവസം വിവാഹ വാർത്ത നിഷേധിച്ച് സാനിയയുടെ പിതാവ് ഇംറാൻ മിർസ രംഗത്തുവന്നിരുന്നു. പ്രചരിക്കുന്നതെല്ലാം അസംബന്ധമാണെന്നും സാനിയ ഷമിയെ കണ്ടിട്ടുകൂടിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹജ്ജ് കർമം കഴിഞ്ഞ് സാനിയ നാട്ടിൽ തിരിച്ചെത്തിയിട്ടില്ല. ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് താരം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തു തരണമെന്നും കുറിപ്പിൽ അഭ്യർഥിച്ചിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം മക്കയിൽനിന്നുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

Tags:    
News Summary - Sania Mirza finally breaks silence as marriage rumours with Mohammed Shami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.