വിംബ്ൾഡൺ: കരിയറിലെ അവസാന വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റിൽ ഇന്ത്യൻ സൂപ്പർ താരം സാനിയ മിർസക്ക് നിരാശ. വനിത ഡബ്ൾസ് ആദ്യ റൗണ്ടിൽ ചെക് റിപ്പബ്ലിക്കിന്റെ ലൂസീ ഹറാഡെക്കയുമായി ചേർന്ന് മത്സരിച്ച ഹൈദരാബാദുകാരി പോളിഷ്-ബ്രസീലിയൻ സഖ്യമായ മഗ്ദെലെന ഫ്രച്ചിനോടും ബീറ്റ്റോസ് ഹദ്ദാദ് മയ്യയോടും 6-4, 4-6, 2-6 സ്കോറിന് തോറ്റ് പുറത്തായി.
മിക്സഡ് ഡബ്ൾസ് മത്സരം ബാക്കിയുണ്ട്. രണ്ടു തവണ ചാമ്പ്യനായ ബ്രിട്ടീഷ് താരം ആൻഡി മറേ വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറിൽനിന്ന് പുറത്തായി. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ ജോൺ ഇസ്നർ 6-4, 7-6 (4), 6-7 (3), 6-4 സ്കോറിനാണ് മറേയെ വീഴ്ത്തിയത്.
അതേസമയം, കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് ഒരു താരംകൂടി പിന്മാറി. സ്പെയിനിന്റെ റോബർട്ട് ബോസ്റ്റിയ അഗ്യൂട്ടാണ് രണ്ടാം റൗണ്ട് മത്സരത്തിന് തയാറെടുക്കവെ പുറത്തുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.