വാക്കോവറുമായി സാനിയ- ബൊപ്പണ്ണ സഖ്യം ആസ്​ട്രേലിയൻ ഓപൺ സെമിയിൽ

രാജ്യാന്തര ടെന്നിസിൽനിന്ന് വിരമിക്കാനൊരുങ്ങുന്ന സാനിയ മിർസ ആസ്ട്രേലിയൻ ഓപൺ സെമിയിൽ. മിക്സഡ് ഡബ്ൾസ് വിഭാഗത്തിൽ രോഹൻ ബൊപ്പണ്ണക്കൊപ്പം കളിക്കുന്ന താരം വാക്കോവറിലൂടെയാണ് അവസാന നാലിലെത്തിയത്. ലാറ്റ്‍വിയൻ- സ്പാനിഷ് ജോഡി ജെലേന ഒസ്റ്റാപെങ്കോ- ഡേവിഡ് വെഗ ഹെർണാണ്ടസ് എന്നിവർക്കെതിരെയായിരുന്നു ഇരുവരും കളിക്കേണ്ടിയിരുന്നത്.

ആസ്ട്രേലിയൻ ഓപൺ അവസാന ഗ്രാൻഡ്സ്ലാം ആകുമെന്ന് സാനിയ നേരത്തെ ​പ്രഖ്യാപിച്ചിരുന്നു. നിർണായകമായ അടുത്ത രണ്ടു പോരാട്ടങ്ങളും ജയിച്ച് ഗ്രാൻഡ്സ്ലാം കിരീടവുമായി മടങ്ങാമെന്നാണ് സാനിയയുടെ സ്വപ്നം.

വനിത ഡബ്ൾസി​ൽ താരം നേരത്തെ പുറത്തായിരുന്നു. കസഖ് താരം അന്ന ഡാനിലിനക്കൊപ്പമാണ് സാനിയ ഇറങ്ങിയിരുന്നത്. 

Tags:    
News Summary - Sania Mirza, Rohan Bopanna Receive Walkover, Enter Australian Open Mixed Doubles Semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.