ഹൈദരാബാദ്: പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനു പിന്നാലെയുള്ള ടെന്നീസ് താരം സാനിയ മിർസയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. പാക് നടി സന ജാവേദും ശുഐബും തമ്മിലുള്ള വിവാഹം കഴിഞ്ഞദിവസം നടന്നിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മിൽ നേരത്തെ തന്നെ വിവാഹ മോചനം നേടിയിരുന്നെന്ന വാർത്ത പുറത്തുവരുന്നത്.
ഒറ്റ വാക്കിലുള്ള പ്രതികരണത്തോടൊപ്പം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തന്‍റെ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് പിന്തുണയുമായി രംഗത്തെത്തിയത്. റിഫ്ലക്ട് (Reflect) എന്ന തലക്കെട്ടോടെയാണ് തന്‍റെ ചിത്രം സാനിയ പോസ്റ്റ് ചെയ്തത്.
ഒരു കണ്ണാടിയില്‍ മുഖം നോക്കുന്നതാണ് ചിത്രം. പത്ത് മണിക്കൂറിനിടെ മൂന്നു ലക്ഷത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. 2010ലാണ് ശുഐബും സാനിയയും തമ്മിലുള്ള വിവാഹം. 2022ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.
സന ജാവേദിനെ കല്യാണം കഴിച്ചതായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷുഐബ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ ചിത്രങ്ങളുംം പോസ്റ്റ് ചെയ്തിരുന്നു. മാലിക്കിന്‍റെ മൂന്നാമത്തെയും സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.