ലണ്ടൻ: ഇന്ത്യയുടെ സാനിയ മിർസയും അമേരിക്കക്കാരി ബെഥനിമറ്റെക് സാൻഡ്സും ചേർന്ന സഖ്യം വിംബ്ൾഡൺ വനിത ഡബ്ൾസിെൻറ രണ്ടാം റൗണ്ടിൽ കടന്നു. ചിലിയുടെ അലക്സാ ഗ്വാരാഷി-അമേരിക്കയുടെ ഡെസിരേ ക്രാവ്ഷിക് സഖ്യത്തെയാണ് 7-5, 6-3 സ്കോറിന് സാനിയ-ബെഥനി സഖ്യം പരാജയപ്പെടുത്തിയത്.
പുരുഷവിഭാഗത്തിൽ നാലാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവ് അമേരിക്കയുടെ ടെന്നിസ് സാൻഡ്ഗ്രെനെ 7-5, 6-2, 6-3 എന്ന സ്കോറിന് തോൽപിച്ച് മൂന്നാം റൗണ്ടിൽ കടന്നു. അതേസമയം, വനിത വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ യുക്രെയിെൻറ എലിന സ്വിറ്റോലിന പോളണ്ടിെൻറ മഗ്ധ ലിനെറ്റിനോട് 6-3, 6-4 ന് തോറ്റു പുറത്തായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.