വിംബിൾഡൺ: സാനിയ-മാറ്റക്ക്​ സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്​

ലണ്ടൻ: സാനിയ മിർസ- ബെതാനി മാറ്റെക്ക്​ സഖ്യം വിംബിൾഡൺ ടെന്നിസ്​ ടൂർണമെൻറി​െൻറ വനിത വിഭാഗം ഡബിൾസിൽ നിന്ന്​ പുറത്തായി. റഷ്യയുടെ എലേന വെസ്​നിയ-വെറോണിക്ക കുഡെർമെറ്റോവ ജോഡിയാണ്​​ രണ്ടാം റൗണ്ടിൽ സാനിയ​ സഖ്യത്തെ​ തോൽപിച്ചത്​. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി.

ആദ്യ സെറ്റിൽ ഇന്തോ-അമേരിക്കൻ സഖ്യം റഷ്യക്കാർക്കെതിരെ ശക്​തമായി പോരാടിയെങ്കിലും 4-6ന്​ തോറ്റു. രണ്ടാം സെറ്റി​​െൻറ തുടക്കത്തിൽ മുന്നേറാൻ സാധിച്ചെങ്കിലും സാനിയയുടെ ചില പിഴവുകൾ മൂലം സെറ്റ്​ 3-6ന്​ അടിയറവ്​ പറയേണ്ടി വന്നു. വ്യാഴാഴ്​ച നടന്ന ആദ്യ റൗണ്ട്​ പോരാട്ടത്തിൽ സാനിയയും മാറ്റക്കും ആറാം സീഡായ അലക്​സ ഗ്വാറച്ചി-ഡെസിറ ക്രോസിക്​ സഖ്യത്തെയാണ്​ തോൽപിച്ചത്​.

ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണക്കൊപ്പം സാനിയ മിക്​സഡ്​ ഡബിൾസി​െൻറ രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്​. ബ്രിട്ട​​െൻറ എയ്​ഡൻ മക്​ഹ്യൂഗ്​-എമിലി വെബ്ലി സ്​മിത്ത്​ ജോഡിയെയാണ്​ ഇരുവരും രണ്ടാം റൗണ്ടിൽ നേരിടുക. ആദ്യ റൗണ്ടിൽ ഇന്ത്യയുടെ തന്നെ അങ്കിത റെയ്​ന-രാംകുമാർ രാമാനന്തൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക്​ തോൽപിച്ചാണ്​ സാനിയയും ബൊപ്പണ്ണയും രണ്ടാം റൗണ്ടിലെത്തിയത്​.

Tags:    
News Summary - Second Round exit for Sania Mirza, Bethanie Mattek-Sands In Wimbledon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.