ബേസൽ: ഇന്ത്യയുടെ പി.വി. സിന്ധുവിന് സ്വിസ് ഓപൺ ബാഡ്മിന്റൺ കിരീടം. പുരുഷവിഭാഗത്തിൽ മലയാളിതാരം എച്ച്.എസ്. പ്രണോയ് റണ്ണറപ്പായി. നാലാം സീഡ് തായ്ലൻഡിന്റെ ബുസാനൻ ഓങ്ബാംറുങ്ഫാനിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് രണ്ടാം സീഡായ സിന്ധു തകർത്തത്. സ്കോർ: 21-16, 21-8. സീസണിൽ സിന്ധുവിന്റെ രണ്ടാം കിരീടമാണിത്. ഓങ്ബാംറുങ്ഫാനിനെതിരെ 17 മത്സരങ്ങളിൽ 16ാം വിജയവും.
മികച്ച പ്രകടനങ്ങളുമായി ഫൈനലിലെത്തിയ പ്രണോയിക്ക് നാലാം സീഡായ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിക്കെതിരെ പിടിച്ചുനിൽക്കാനായില്ല. 12-21, 18-21നായിരുന്നു ക്രിസ്റ്റിയുടെ വിജയം. ലോക അഞ്ചാം നമ്പർ താരത്തിനെതിരെ 26ാം നമ്പറായ പ്രണോയ് പൊരുതിനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യ സെറ്റ് അനായാസം കൈവിട്ട പ്രണോയ് രണ്ടാം സെറ്റിൽ മെച്ചപ്പെട്ടു. എന്നാൽ, മൂന്നാം സെറ്റിലേക്ക് പോകാതെ കളി തീർക്കാൻ ക്രിസ്റ്റിക്കായി. സെമിയിൽ ഇന്ത്യൻ താരം കെ. ശ്രീകാന്തിനെയും ക്രിസ്റ്റി കീഴടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.