യു.എസ് ഓപൺ: റെക്കോർഡ് നേട്ടത്തോടെ ദ്യോകോവിച്ച് സെമിയിൽ

ന്യൂയോർക്ക്: യു.എസ്  ഓപണിൽ നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്ച് സെമിയിൽ കടന്നു. അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-1 6-4 6-4) തോൽപ്പിച്ചാണ് ദ്യോകോ സെമി ഫൈനലിൽ എത്തിയത്.

ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ പുരുഷ സിഗ്ൾസിൽ ഏറ്റവും കൂടുതൽ തവണ സെമിയിൽ കടന്ന റെക്കോർഡും ദ്യോകോവിച്ചിന് സ്വന്തമായി. 47ാം തവണയാണ് ദ്യോകോ സെമിയിലെത്തുന്നത്. 46 തവണ സെമി ഫൈനൽ കളിച്ച സ്വിസ് ഇതിഹാസം റോജർ ഫെഡററാണ് രണ്ടാമത്. അതേ സമയം ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയതും (23)  ഫൈനൽ കളിച്ച റെക്കോർഡും ദ്യോകോവിച്ചിന് തന്നെയാണ്. അമേരിക്കൻ താരം ബെൻ ഷെൽട്ടനാണ് സെമിയിൽ ദ്യോകോവിച്ചിന്റെ എതിരാളി. 

അതേസമയം, പുരുഷ ഡബ്ള്‍സിൽ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ഡന്‍ സഖ്യം സെമിയിലെത്തി. 7-6, 6-1 എന്ന സ്കോറിനാണ് ലാമൺസ് – വിത്രോ സഖ്യത്തെ പരാജയപ്പെടുത്തിയത്. യു.എസ് ഓപൺ പുരുഷ ഡബ്ള്‍സിൽ ഇത് രണ്ടാം തവണയാണ് ബോപ്പണ്ണ സെമിയിലെത്തുന്നത്.

Tags:    
News Summary - US Open 2023 results: Novak Djokovic beats Taylor Fritz to reach record 47th major semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.