യു.എസ് ഓപൺ: സബലേങ്ക-പെഗുല ഫൈനൽ നാളെ

ന്യൂയോർക്: അമേരിക്കൻ താരം ജെസീക്ക പെഗുലയും ബെലറൂസിന്റെ അരിന സബലേങ്കയും യു.എസ് ഓപൺ ടെന്നിസ് വനിത സിംഗിൾസ് ഫൈനലിൽ ശനിയാഴ്ച ഏറ്റുമുട്ടും. അമേരിക്കയുടെ എമ്മ നവാറോയെ സെമി ഫൈനലിൽ തോൽപിച്ചാണ് സബലേങ്ക തുടർച്ചയായ രണ്ടാം തവണയും യു.എസ് ഓപൺ ഫൈനലിലെത്തിയത്. സ്കോർ: 6-3, 7-6. നിലവിലെ ജേത്രി കൊക്കോ ഗൗഫിനെ നാലാം റൗണ്ടിൽ തോൽപിച്ച നവാരോ സെമിയിൽ തീർത്തും നിരാശപ്പെടുത്തി.

രണ്ടാം സെറ്റിനിടെ നവാരോക്ക് കാൽമുട്ടിന് പരിക്കേറ്റു. സെറീന വില്യംസിനുശേഷം തുടർച്ചയായി രണ്ടാം തവണ യു.എസ് ഓപൺ ഫൈനലിലെത്തുന്ന വനിതാ താരമാണ് സബലേങ്ക. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയോട് ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് പെഗുല സെമിയിൽ ജയിച്ചുകയറിയത്. സ്കോർ: 1-6, 6-4, 6-2. 2023ലെ ഫ്രഞ്ച് ഓപൺ റണ്ണറപ്പായിരുന്ന മുച്ചോവ ഇടുപ്പിലെ ശസ്ത്രക്രിയ കഴിഞ്ഞ് പത്തുമാസത്തെ ഇടവേളക്ക് ശേഷമാണ് റാക്കറ്റേന്തുന്നത്.

Tags:    
News Summary - US Open 2024: Jessica Pegula sets final date with Aryna Sabalenka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.