വാഷിങ്ടൺ: ഇഗ ഷ്വാൻടെകിന് യു.എസ് ഓപ്പൺ കിരീടം. ഷ്വാൻടെകിന്റെ ആദ്യ യു.എസ് ഓപ്പൺ കിരീടവും മൂന്നാം ഗ്രാൻഡ്സ്ലാം നേട്ടവുമാണിത്. ടുണിഷ്യയുടെ ഓൻസ് ജാബ്യൂറിനെയാണ് തോൽപ്പിച്ചത്.
ലോക ഒന്നാം നമ്പർ താരമായ ഷ്വാൻടെക് 6-2 എന്ന സ്കോറിനാണ് ആദ്യ സെറ്റ് വിജയിച്ചത്. ആദ്യ സെറ്റിൽ പതറി പോയ ടുണിഷ്യൻ താരം രണ്ടാം സെറ്റിൽ തിരിച്ചുവന്നു. ഇഗ ഷ്വാൻടെകിനെ ടൈ ബ്രേക്കറിലെത്തിക്കാൻ ടുണിഷ്യൻ താരത്തിന് സാധിച്ചുവെങ്കിലും 7-5 എന്ന സ്കോറിന് രണ്ടാം സെറ്റിലും അന്തിമ വിജയം ഇഗക്കൊപ്പം നിന്നു.
നേരത്തെ ആര്യന സബാലേനകയെ സെമിയിൽ തകർത്താണ് ഷ്വാൻടെക് ഫൈനലിലേക്ക് കുതിച്ചത്. 3-6, 6-1, 6-4 എന്ന സ്കോറിനായിരുന്നു ജയം. ഫ്രാൻസിന്റെ കരോളിന ഗ്രേസിയയെ 6-1, 6-3 എന്ന സ്കോറിന് തകർത്താണ് ടുണിഷ്യൻ താരം ഫൈനലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.