ന്യൂയോർക്: വീനസ് സഹോദരിമാരിലൊരാളുടെ കളികാണാൻ ആവേശഭരിതരായെത്തിയ കാണികൾക്ക് നിരാശ. യു.എസ് ഓപൺ ടെന്നിസ് വനിത സിംഗ്ൾസ് മത്സരത്തിൽ വീനസ് വില്യംസ് ഏറ്റുവാങ്ങിയത് ദയനീയ തോൽവി. ഒന്നാം റൗണ്ടിൽ ബെൽജിയൻ ക്വാളിഫയർ ഗ്രീറ്റ് മിന്നെൻ 6-1, 6-1 സ്കോറിനാണ് അമേരിക്കൻ താരത്തെ തോൽപിച്ചത്. ഇളയ സഹോദരി സെറീന വില്യംസ് കഴിഞ്ഞ വർഷം ടെന്നിസ് കോർട്ടിനോട് വിടചൊല്ലിയെങ്കിലും കളത്തിൽ സജീവമാണ് 43കാരി വീനസ്. യു.എസ് ഓപണിലെ 100ാം മത്സരമായിരുന്നു താരത്തിന്റേത്. 2000, 2001 വർഷങ്ങളിൽ ചാമ്പ്യനുമായിരുന്നു വീനസ്.
തുടർച്ചയായി 21 തവണ യു.എസ് ഓപൺ ഒന്നാം കടമ്പ കടന്ന വീനസ് ഇത് മൂന്നാം പ്രാവശ്യമാണ് ആദ്യ റൗണ്ടിൽ മടങ്ങുന്നത്. “വളരെ സന്തോഷകരമായിരുന്നു പിന്തുണ. ആരാധകർ എനിക്കുവേണ്ടി എപ്പോഴും ഇവിടെയുണ്ടെന്ന് അറിയാം. അതിനാൽ എന്നത്തേക്കാളും കൂടുതൽ പിന്തുണ ലഭിക്കുന്നത് അതിശയകരമാണ്, ഇതൊരു മനോഹരമായ കാര്യമാണ്. എനിക്ക് യു.എസ് ഓപൺ ഇഷ്ടമാണ്.’’- ഇവിടെ കളിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ താരമായ വില്യംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.