ലണ്ടൻ: ഒരു സെറ്റ് പിറകിൽനിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന് നാലാം റൗണ്ടിൽ ഇടമുറപ്പിച്ച് നൊവാക് ദ്യോകോവിച്ച്. വിംബിൾഡൺ മുറ്റത്ത് ഏഴു തവണ ചാമ്പ്യനാകുകയും 24 ഗ്രാൻഡ്സ്ലാമുകളെന്ന റെക്കോഡ് സ്വന്തം പേരിൽ സൂക്ഷിക്കുകയും ചെയ്യുന്ന താരം ആസ്ട്രേലിയയുടെ അലക്സി പോപിരിനെ നാലു സെറ്റ് പോരാട്ടത്തിലാണ് വീഴ്ത്തിയത്.
സ്കോർ 4-6 6-3 6-4 7-6 (7-3). ഡെന്മാർക്ക് താരം ഹോൾഗർ റൂൺ ആകും അടുത്ത കളിയിൽ താരത്തിന് എതിരാളി. എട്ടു തവണ ചാമ്പ്യനായ റോജർ ഫെഡറർ മാതാപിതാക്കൾക്കൊപ്പം കോർട്ട് വണ്ണിൽ കാഴ്ചക്കാരനായെത്തിയ ദിനത്തിലായിരുന്നു ദ്യോകോ കുതിപ്പ്. നിർണായകമായ മറ്റൊരു മത്സരത്തിൽ വനിത ടോപ് സീഡ് ഇഗ സ്വിയാറ്റക് മൂന്നാം റൗണ്ടിൽ വീണു. ലോക 35ാം നമ്പർ താരം യൂലിയ പുടിൻറ്സേവയാണ് മൂന്ന് സെറ്റ് നീണ്ട കളിയിൽ പോളണ്ട് താരത്തെ മടക്കിയത്. സ്കോർ 3-6 6-1 6-2. രണ്ടു തവണ ഫൈനൽ കളിച്ച തുനീഷ്യൻ താരം ഉൻസ് ജബ്യൂറും തോൽവിയറിഞ്ഞു.
യുക്രെയ്ന്റെ എലീന സ്വിറ്റോളിനക്കു മുന്നിലായിരുന്നു തോൽവി. സ്കോർ 6-1 7-6 (7-4). 2022ലെ ചാമ്പ്യൻ എലീന റിബാകിന മുൻലോക ഒന്നാം നമ്പർ താരം കരോലിൻ വോസ്നിയാക്കിയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.