ലണ്ടൻ: ടോപ് സീഡുകളായ നൊവാക് ദ്യോകോവിചും ആഷ്ലി ബാർതിയും വിംബ്ൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പുരുഷന്മാരിൽ ഏഴാം സീഡ് മാറ്റിയോ ബരേറ്റിനി, 25ാം സീഡ് കാരൻ ഖാചനോവ് എന്നിവരും ക്വാർട്ടറിൽ കടന്നപ്പോൾ അഞ്ചാം സീഡ് ആന്ദ്രി റുബ്ലേവ്, എട്ടാം സീഡ് റോബർട്ടോ ബോറ്റിസ്റ്റ ആഗട്ട് എന്നിവർ പുറത്തായി. വനിതകളിൽ രണ്ടാം സീഡ് അറീന സബലേങ്ക, എട്ടാം സീഡ് കരോലിന പ്ലിസ്കോവ, 19ാം സീഡ് കരോലിന മുചോവ, 23ാം സീഡ് മാഡിസൺ കീസ് എന്നിവർ മുന്നേറിയപ്പോൾ ഏഴാം സീഡ് ഇഗ സ്വയ്റ്റക്കിനും 20ാം സീഡ് കാമറോൺ ഗഫിനും അടിതെറ്റി.
ദ്യേകോവിച് 6-2, 6-4, 6-2ന് 17ാം സീഡ് ക്രിസ്റ്റ്യൻ ഗരിനെയാണ് അനായാസം കെട്ടുകെട്ടിച്ചത്. ബരെറ്റിനി 6-4,6-3, 6-1ന് സീഡില്ലാതാരം ഇല്യ ഇവഷ്കയെയും ഖാചനോവ് അഞ്ചു സെറ്റ് നീണ്ട പോരിൽ (3-6, 6-4, 6-3, 5-7, 10-8) സീഡില്ലാത്ത സെബാസ്റ്റ്യൻ കോർദയെയുമാണ് തോൽപിച്ചത്. റുബ്ലേവ് 6-3, 4-6, 4-6, 6-0, 6-3ന് സീഡ് ചെയ്യപ്പെടാത്ത മാർട്ടൻ ഫുക്സോവിക്സിന് മുന്നിൽ വീണപ്പോൾ ആഗട്ടിനെ പത്താം സീഡ് ഡെന്നിസ് ഷാപൊലോവിനോടാണ് 6-1, 6-3, 7-5ന് തോറ്റത്. ബാർതി 7-5, 6-3ന് ബാർബറ ക്രെജ്സികോവയെയും സബലേങ്ക 6-3, 4-6, 6-3ന് 18ാം സീഡ് എലേന റൈബാകിനയെയും പ്ലിസ്കോവ 6-2, 6-3ന് ലുഡ്മില്ല സംസോനോവയെയും മുചോവ 7-6, 6-4ന് പൗള ബഡോസയെയുമാണ് തോൽപിച്ചത്. സ്വയ്റ്റക്ക് 5-7, 6-1, 6-1ന് 21ാം സീഡ് ഒൻസ് ജബ്യൂറിനോടും ഗഫ് 6-4, 6-4ന് 25ാം സീഡ് ആൻജലിക് കെർബറിനോടുമാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.