ആലപ്പുഴ: കേരളത്തിന്റെ വള്ളംകളിക്ക് വിഖ്യാതമായ വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റ് സംഘാടകരുടെ അംഗീകാരം. വിംബ്ൾഡൺ മത്സരങ്ങൾ ആരംഭിച്ച തിങ്കളാഴ്ച തന്നെയാണ് കേരളത്തിലെ ചമ്പക്കുളം മൂലം വള്ളംകളിയും തുടങ്ങിയത്. ഇത് രണ്ടും ചേർത്ത് നൊവാക് ദ്യോകോവിചുൾപ്പെടെ പ്രമുഖ പുരുഷ, വനിത ടെന്നിസ് താരങ്ങൾ കായലിലൂടെ രണ്ട് ചുണ്ടൻ വള്ളങ്ങൾ തുഴയുന്ന ചിത്രം വിംബ്ൾഡണിന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചു. കേരളവും ലണ്ടനും കൈകൊടുക്കുന്ന ഇമോജിയോടെയുള്ള തലക്കെട്ടിനു താഴെ ‘വാർഷിക വള്ളംകളി മത്സരത്തിന് തയാറായി. 2023 വിംബ്ൾഡൺ ചാമ്പ്യൻഷിപ് ആരു നേടും?’ എന്നും കുറിച്ചിട്ടുണ്ട്.
കുട്ടനാട്ടിലെ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയും വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റും തുടങ്ങുന്നത് ജൂലൈ മൂന്നിനാണ്. ഫേസ്ബുക്കിൽ 55ഉം ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും 39ഉം ലക്ഷത്തിലധികം പേരാണ് വിംബ്ൾഡണെ ഫോളോ ചെയ്യുന്നത്. പോസ്റ്റർ കേരളത്തിലെ ടൂറിസത്തിന് വൻ കുതിപ്പേകുമെന്നാണ് പ്രതീക്ഷ. ഏറ്റവും പഴക്കമേറിയ ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ് കേരളത്തിലെ ജലോത്സവത്തിന് തുടക്കമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.