ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ദ്യോകോവിച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടറിൽ പോളണ്ടിന്റെ ഹുബെർട്ട് ഹർകാക്സിനെയാണ് തോൽപിച്ചത്. സ്കോർ: 7-6, 7-6, 5-7, 6-4. ഇവർ തമ്മിൽ ഞായറാഴ്ച തുടങ്ങിയ മത്സരം നീണ്ടുപോയതിനെത്തുടർന്ന് നിർത്തിവെച്ച് ഇന്നലെ പുനരാരംഭിക്കുകയായിരുന്നു. റഷ്യയുടെ ആന്ദ്രെ റബ് ലോവാണ് ക്വാർട്ടറിൽ ദ്യോകോവിച്ചിന്റെ എതിരാളി.
റഷ്യയുടെ ഡാനീൽ മെദ് വദേവും അവസാന എട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി ലെഹെകയാണ് പ്രീക്വാർട്ടറിൽ നേരിട്ടത്. മത്സരത്തിൽ 4-6, 2-6നു പിറകിൽ നിൽക്കെ ലെഹെക പരിക്കേറ്റ് പിന്മാറുകയായിരുന്നു. വനിത സിംഗ്ൾസിൽ അമേരിക്കയുടെ മഡിസൺ കീസ് ക്വാർട്ടറിൽ കടന്നു. റഷ്യയുടെ മിറ ആൻഡ്രീവയെ 3-6, 7-6, 6-2 സ്കോറിനാണ് തോൽപിച്ചത്. കസാഖ്സ്താന്റെ എലേന റിബാകിനയും ക്വാർട്ടറിലെത്തി. ബ്രസീലിയൻ താരം ഹദ്ദാദ് മയ്യക്കെതിരായ പ്രീക്വാർട്ടറിന്റെ ആദ്യ സെറ്റിൽ റിബാകിന ലീഡ് ചെയ്യവെ എതിരാളി പരിക്കുമൂലം പിൻവാങ്ങി.
അതേസമയം, ഇന്ത്യയുടെ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണയും ആസ്ട്രേലിയക്കാരൻ മാത്യു എബ്ഡെനും ചേർന്ന സഖ്യം പുരുഷ ഡബ്ൾസ് പ്രീക്വാർട്ടറിലേക്കു മുന്നേറി. ആതിഥേയരായ ജേകബ് ഫിയാൺലി-ജൊഹാനസ് ജോടിയെയാണ് തോൽപിച്ചത്. സ്കോർ: 7-5, 6-3. പ്രീക്വാർട്ടറിൽ ഇവർ നെതർലൻഡ്സിന്റെ ഡേവിഡ് പേൽ-അമേരിക്കയുടെ റീസെ സ്റ്റാൾഡെർ സഖ്യവുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.