റഷ്യൻതാരങ്ങളെ വിലക്കിയതിന് പിഴ ദശലക്ഷം ഡോളർ

ലണ്ടൻ: റഷ്യ, ബെലറൂസ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് ഡബ്ല്യൂ.ടി.എ വിമൻസ് ടൂർ ചുമത്തിയ ദശലക്ഷം യു.എസ് ഡോളർ പിഴക്കെതിരെ അപ്പീൽ പോവുമെന്ന് വിംബ്ൾഡൺ മേധാവികൾ അറിയിച്ചു. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ റഷ്യൻ, ബെലറൂസിയൻ കളിക്കാരെ പങ്കെടുപ്പിക്കേണ്ടതില്ലെന്നായിരുന്നു ഓൾ ഇംഗ്ലണ്ട് ക്ലബ് തീരുമാനം. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് ലോൺ ടെന്നിസ് അസോസിയേഷന് ഏഴര ലക്ഷവും ഓൾ ഇംഗ്ലണ്ട് ക്ലബിന് രണ്ടര ലക്ഷവും ഡോളർ പിഴയിട്ടത്.

അപ്പീൽ പോവുമെന്ന് വ്യക്തമാക്കിയ വിംബ്ൾഡൺ ചീഫ് എക്സിക്യൂട്ടീവ് സാലി ബോൾട്ടൻ, നിയമവിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അറിയിച്ചു. ആലോചിച്ചെടുത്ത തീരുമാനമാണെന്നും അത് ശരിയായിരുന്നുവെന്നും സാലി കൂട്ടിച്ചേർത്തു. വിംബ്ൾഡൺ വാം അപ്പ് മത്സരങ്ങളിലും റഷ്യൻ, ബെലറൂസിയൻ താരങ്ങളെ പങ്കെടുപ്പിച്ചിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.