ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോണ്ട്രൂസോവയും തുനീസ്യയുടെ ഒൻസ് ജാബിയറും വനിത സിംഗ്ൾസ് ഫൈനലിൽ പ്രവേശിച്ചു. യുക്രെയ്നിന്റെ എലീന സ്വിറ്റോലിനയെയാണ് വോണ്ട്രൂസോവ തോൽപിച്ചത്. സ്കോർ: 6-3, 6-3. ബെലറൂസിന്റെ അരീന സെബാലങ്കയെ 6-7, 6-4, 6-3ന് തോൽപിച്ച് ജാബിയർ കലാശക്കളിക്കും ടിക്കറ്റെടുത്തു.
അതേസമയം, ഇന്ത്യയുടെ വെറ്ററൻ രോഹൻ ബൊപ്പണ്ണയും ആസ്ട്രേലിയക്കാരൻ മാത്യു എബ്ഡനും ചേർന്ന സഖ്യം പുരുഷ ഡബ്ൾസ് സെമിയിൽ പുറത്തായി. ടോപ് സീഡിലുള്ള നെതർലൻഡ്സ്-ബ്രിട്ടൻ കൂട്ടുകെട്ടായ വെസ്ലി കൂൾഹോഫിനെയും നീൽ സ്കുപ്സ്കിയെയും 7-5, 6-4 സ്കോറിനാണ് ഇവരെ പരാജയപ്പെടുത്തിയത്.
വെള്ളിയാഴ്ച നടക്കുന്ന പുരുഷ സിംഗ്ൾസ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യനും സെർബിയൻ സൂപ്പർ താരവുമായ നൊവാക് ദ്യോകോവിച് ഇറ്റലിയുടെ ജാനിക് സിന്നറിനെ നേരിടും. സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഫൈനൽ തേടി റഷ്യയുടെ ഡാനീൽ മെദ് വദേവിനെതിരെയും ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.