ന്യൂയോർക്: യു.എസ് ഓപണിൽ കിരീടപ്രതീക്ഷയുമായി മുന്നേറുന്ന യാനിക് സിന്നർ റഷ്യൻ സൂപ്പർ താരം ഡാനിൽ മെദ്‍വദേവിനെയും മറിച്ചിട്ട് ക്വാർട്ടർ ഫൈനലിൽ. നാല് സെറ്റ് നീണ്ട പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ 6-2, 1-6, 6-1, 6-4 സ്കോറിനായിരുന്നു ഇറ്റാലിയൻ താരത്തിന്റെ ജയം.
ആദ്യ സെറ്റിൽ കീഴടങ്ങിയ മെദ്വദേവ് രണ്ടാമത്തേതിൽ തിരിച്ചുവന്നെങ്കിലും പിന്നെ സിന്നർ വിട്ടുകൊടുത്തില്ല. നൊവാക് ദ്യോകോവിച്, കാർലോസ് അൽകാരസ് തുടങ്ങിയവർ നേരത്തേ മടങ്ങിയതോടെ സിന്നറിെന്റ വഴി തെളിഞ്ഞുവരികയാണ്.
അതേസമയം, വനിതകളിൽ ലോക ഒന്നാം നമ്പറുകാരി ഇഗ സ്വിയാറ്റക്കിന് ക്വാർട്ടറിൽ മടങ്ങേണ്ടിവന്നു. യു.എസ് താരം ജെസീക പെഗുലയോടാണ് ഇഗ തോറ്റത്. ജെസീകക്കിത് കന്നി ഗ്രാൻഡ് സ്ലാം സെമിയാണ്. സ്കോർ: 6-2, 6-4. സെമിയിൽ ചെക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയാണ് ജെസീകയുടെ എതിരാളി.
മറ്റൊരു സെമിയിൽ ബെലറൂസ് താരം അരീന സബാലങ്കയും യു.എസിന്റെ എമ്മാ നവാറോയും ഏറ്റുമുട്ടും. പുരുഷ സെമിയിൽ ബ്രിട്ടീഷ് താരം ജാക് ഡ്രാപറാണ് സിന്നറിന്റെ പ്രതിയോഗി. ആതിഥേയ താരങ്ങളായ ടെയ്‍ലർ ഫ്രിറ്റ്സും ഫ്രാൻസസ് ടിയാഫോയും ഫൈനൽ തേടി നേർക്കുനേർ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.