???????????? ????????????? ???? ?????????????

സഞ്ജുവിനെ ‘ബൗൾഡാക്കി’ ചാരു

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​വ​ർ​ഷം മു​മ്പ് കോ​ള​ജി​ൽ മൊ​ട്ടി​ട്ട പ്ര​ണ​യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ച് ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു വി. ​സാം​സ​ൺ. വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ർ സ​മ്മ​തം മൂ​ളി​യ​തോ​ടെ പ്ര​തി​ശ്രു​ത​വ​ധു ചാ​രു​ല​ത​ക്കൊ​പ്പ​മു​ള്ള ചി​ത്രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചാ​ണ് പ്ര​ണ​യം സ‍ഞ്ജു പ​ര​സ്യ​മാ​ക്കി​യ​ത്. അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ചാ​രു​വി​ന് താ​ൻ ഒ​രു ‘ഹാ​യ്’ മെ​സേ​ജ് അ​യ​ച്ച​തി​ൽ​നി​ന്നാ​ണ് പ്ര​ണ​യ​ത്തി​െൻറ തു​ട​ക്ക​മെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന കു​റി​പ്പും സ​ഞ്ജു ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

‘ 2013 ആ​ഗ​സ്​​റ്റ്​ 22ന് ​രാ​ത്രി 11.11ന് ​ഞാ​ൻ ചാ​രു​വി​ന് ഒ​രു ‘ഹാ​യ്’ മെ​സേ​ജ് അ​യ​ച്ചു. ആ ​ദി​വ​സം മു​ത​ല്‍ ഇ​ന്നു​വ​രെ അ​ഞ്ചു വ​ര്‍ഷ​ത്തോ​ളം ഞാ​ന്‍ കാ​ത്തി​രു​ന്നു, അ​വ​ളോ​ടൊ​പ്പ​മു​ള്ള ഒ​രു ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പോ​സ്​​റ്റ്​ ചെ​യ്യാ​ന്‍. ഇ​വ​ളാ​ണ് എ​​െൻറ​ഹൃ​ദ​യം ക​വ​ർ​ന്ന പെ​ൺ​കു​ട്ടി എ​ന്നു ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യാ​ൻ. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഒ​രു​പാ​ട് സ​മ​യം ​െച​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു സ​മ​യം ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്നു​വ​രെ പ​ര​സ്യ​മാ​യി ഒ​രു​മി​ച്ചു ന​ട​ക്കാ​നാ​യി​ട്ടി​ല്ല. ഇ​ന്നു മു​ത​ൽ ഞ​ങ്ങ​ൾ​ക്ക് അ​തി​നും സാ​ധി​ക്കും. ഈ ​ബ​ന്ധ​ത്തി​ന് ഏ​റ്റ​വും സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തം മൂ​ളി​യ ഞ​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. ചാ​രു, നി​ന്നെ​പ്പോ​ലെ ഒ​രാ​ളെ ജീ​വി​ത​പ​ങ്കാ​ളി​യാ​യി കി​ട്ടി​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷം. എ​ല്ലാ​വ​രും ഞ​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്ക​ണം’ - പ്ര​ണ​യ​വാ​ർ​ത്ത പ​ര​സ്യ​പ്പെ​ടു​ത്തി സ‍ഞ്ജു കു​റി​ച്ചു.

മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​രി​ൽ താ​മ​സി​ക്കു​ന്ന സ​ഞ്ജു ഡ​ൽ​ഹി പൊ​ലീ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന വി​ശ്വ​നാ​ഥ​ൻ സാം​സ​​െൻറ​യും ലി​ജി​യു​ടെ​യും മ​ക​നാ​ണ്. തി​രു​വ​ന​ന്ത​പു​രം ഗൗ​രീ​ശ​പ​ട്ടം സ്വ​ദേ​ശി​യും മാ​തൃ​ഭൂ​മി തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ് സീ​നി​യ​ർ ന്യൂ​സ് എ​ഡി​റ്റ​റു​മാ​യ ബി. ​ര​മേ​ഷ് കു​മാ​റി​െൻറ​യും എ​ൽ.​ഐ.​സി തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ലെ പി.​ആ​ൻ​ഡ് ജി.​എ​സ് വി​ഭാ​ഗം ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ ആ​ർ. രാ​ജ​ശ്രീ​യു​ടെ​യും മ​ക​ളാ​ണ് ചാ​രു. ശ്രീ​കാ​ര്യം ല​യോ​ള കോ​ള​ജി​ലെ പി.​ജി എം.​എ​സ്.​ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഡി​സം​ബ​ർ 22ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് വി​വാ​ഹം.

Full View
Tags:    
News Summary - sanju samson getting married-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.