സഞ്ജുവിനെ ‘ബൗൾഡാക്കി’ ചാരു
text_fieldsതിരുവനന്തപുരം: അഞ്ചുവർഷം മുമ്പ് കോളജിൽ മൊട്ടിട്ട പ്രണയം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി. സാംസൺ. വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയതോടെ പ്രതിശ്രുതവധു ചാരുലതക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് പ്രണയം സഞ്ജു പരസ്യമാക്കിയത്. അഞ്ചുവർഷം മുമ്പ് ചാരുവിന് താൻ ഒരു ‘ഹായ്’ മെസേജ് അയച്ചതിൽനിന്നാണ് പ്രണയത്തിെൻറ തുടക്കമെന്നു വ്യക്തമാക്കുന്ന കുറിപ്പും സഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ 2013 ആഗസ്റ്റ് 22ന് രാത്രി 11.11ന് ഞാൻ ചാരുവിന് ഒരു ‘ഹായ്’ മെസേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍. ഇവളാണ് എെൻറഹൃദയം കവർന്ന പെൺകുട്ടി എന്നു ലോകത്തോട് വിളിച്ചുപറയാൻ. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം െചലവഴിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചു സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ പരസ്യമായി ഒരുമിച്ചു നടക്കാനായിട്ടില്ല. ഇന്നു മുതൽ ഞങ്ങൾക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് ഏറ്റവും സന്തോഷത്തോടെ സമ്മതം മൂളിയ ഞങ്ങളുടെ മാതാപിതാക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ചാരു, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി കിട്ടിയതിൽ അതിയായ സന്തോഷം. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം’ - പ്രണയവാർത്ത പരസ്യപ്പെടുത്തി സഞ്ജു കുറിച്ചു.
മാർ ഇവാനിയോസ് കോളജിൽ പഠിക്കുന്ന കാലത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. തിരുവനന്തപുരം വെങ്ങാനൂരിൽ താമസിക്കുന്ന സഞ്ജു ഡൽഹി പൊലീസിൽ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ സാംസെൻറയും ലിജിയുടെയും മകനാണ്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂനിറ്റ് സീനിയർ ന്യൂസ് എഡിറ്ററുമായ ബി. രമേഷ് കുമാറിെൻറയും എൽ.ഐ.സി തിരുവനന്തപുരം ഡിവിഷനൽ ഓഫിസിലെ പി.ആൻഡ് ജി.എസ് വിഭാഗം ഡിവിഷനൽ മാനേജർ ആർ. രാജശ്രീയുടെയും മകളാണ് ചാരു. ശ്രീകാര്യം ലയോള കോളജിലെ പി.ജി എം.എസ്.ഡബ്ല്യു വിദ്യാർഥിനിയാണ്. ഡിസംബർ 22ന് തിരുവനന്തപുരത്താണ് വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.