ഇന്ത്യയുടെ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറെനും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ഗെയിം വിരസമായ സമനിലയിൽ കലാശിച്ചിരിക്കുന്നു. വെള്ളക്കരുക്കളുമായി രണ്ടാമത്തെ ഗെയിമിൽ കിങ് പോൺ ഓപനിങ്ങിൽ തുടങ്ങിയ ലിറെൻ, ഇറ്റാലിയൻ ഓപണിങ്ങിലെ ഫോർ നൈറ്റ്സ് വേരിയേഷനാണ് തെരഞ്ഞെടുത്തത്.
ആദ്യത്തെ 12 നീക്കങ്ങൾക്കുള്ളിൽതന്നെ തങ്ങളുടെ ബിഷപ്പിനെയും ക്വീനിനെയും പരസ്പരം വെട്ടിമാറ്റി സമനിലയുടെ ലക്ഷണങ്ങൾ കാണിച്ചു. 23 നീക്കങ്ങളിൽ റിപ്പീറ്റേഷൻ വഴി സമനിലയിൽ പിരിഞ്ഞു. സമനില ഗുകേഷിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച തിരിച്ചുവരവായി കണക്കാക്കം. മൂന്നാം ഗെയിം ഇന്ന് നടക്കവെ ലിറെന് 1.5ഉം ഗുകേഷിന് അര പോയന്റുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.