പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഇന്നവേഷൻ യഥാർഥത്തിൽ ഞെട്ടിച്ചുകളയും. ഒരു ഗ്ലാസിനെ സ്മാർട്ഫോൺ ആയി ഉപയോഗിക്കാൻ കഴിയുന്ന സംവിധാനവുമായാണ് മെറ്റ രംഗത്തെത്തുന്നത്, എ.ആർ ഗ്ലാസുകൾ. മെറ്റയുടെ ഈ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസിന്റെ പ്രോട്ടോ ടൈപ്പ് അവർ പുറത്തിറക്കുകയും ചെയ്തു. ഓറിയോണ്‍ എന്നാണ് മെറ്റ ഇതിന് പേരിട്ടിരിക്കുന്നത്. എ.ഐ വോയ്സ് അസിസ്റ്റ്, ഐ ട്രാക്കിങ്, ഹാന്‍ഡ് ട്രാക്കിങ്, റിസ്റ്റ് ബേസ്ഡ് ഇന്റര്‍ഫെയ്സ് എന്നിവയെല്ലാം ഈ എ.ആര് ഗ്ലാസിലെ ചില സംവിധാനങ്ങളാണ്.
സ്മാര്‍ട്ഫോണുകള്‍ക്ക് പകരം എ.ആർ ഗ്ലാസുകൾ ആളുകൾ ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന് സക്കര്‍ബര്‍ഗ് പ്രോട്ടോടൈപ്പ് ലോഞ്ചിങ്ങിനിടെ പ്രഖ്യാപിക്കുകയും ചെയ്തു. സിലിക്കണ്‍-കാര്‍ബൈഡ് ആര്‍ക്കിടെക്ചര്‍ ഡിസ്പ്ലേ സാങ്കേതിക വിദ്യയിലാണ് കണ്ണടയുടെ നിർമാണം. നിലവിൽ മെറ്റയുടെ റേയ്ബാന്‍ സ്മാര്‍ട് ഗ്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി ചുറ്റുപാടുമായി ചേരുന്നവിധത്തിലുള്ള ഓഗ്മെന്റഡ് റിയാലിറ്റി ദൃശ്യങ്ങളായിരിക്കും ഓറിയോൺ ഗ്ലാസിലൂടെ ക്രമീകരിക്കുക. ഇതിന് മൂന്ന് ഭാഗങ്ങളുണ്ടാകും. ഒന്ന് ഗ്ലാസ് തന്നെ. ഈ ഗ്ലാസ് നിയന്ത്രിക്കാനായി തയാറാക്കിയിരിക്കുന്ന റിസ്റ്റ് ബാന്‍ഡ് ആണ് രണ്ടാമത്തേത്. വയർലസ് സംവിധാനമാണ് അടുത്ത്. കണ്ടാൽ സാധാരണ കണ്ണടപോലെതന്നെയാകും ഇത്. ഗ്ലാസിൽ പുറത്തെ കാര്യങ്ങൾ കാണുന്നതിനൊപ്പം ഡിജിറ്റല്‍ സ്ക്രീനിലും കാഴ്ച ലഭ്യമാവും. വീഡിയോകോള്‍, ചാറ്റിങ് തുടങ്ങിയവയെല്ലാം ഈ ഗ്ലാസ് വഴി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.