എഐ ടെക്നോളജി ഇൻബിൾട്ടായിട്ടുള്ള ഫോണുകൾ ഇന്ന് വിപണയിൽ ഒരുപാടുണ്ട്. എഐ നിങ്ങളുടെ ഫോണിനെ കൂടുതൽ അഡ്വാൻസ്ഡ് ആക്കുവാൻ സഹായിക്കും അതോടൊപ്പം നിങ്ങളുടെ ഉപയോഗം എളുപ്പമാക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. എന്നാൽ നിങ്ങളുടെ ബഡ്ജറ്റാണ് ഇത് വാങ്ങുന്നതിൽ നിന്നും നിങ്ങളെ തടയുന്നതെങ്കിൽ നിങ്ങൾക്ക് മുന്നിൽ ചെറിയ ബഡ്ജറ്റിലുള്ള എഐ ഫോണുകൾ പരിചയപ്പെടുത്താം. വ്യത്യസ്ത ബ്രാൻഡിൽ മോശമല്ലാത്ത ബഡ്ജറ്റിൽ നിന്നും നമ്മുക്ക് മികച്ച എഐ ഫോണുകളെ പറ്റി അറിയാം.
വൺപ്ലസിന്‍റെ നോർഡ് സീരീസിലെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് CE4. എഐ ടെക്നോളജിയുള്ള ഈ ഫോൺ വിലക്കുറവിൽ ലഭിക്കുന്നതാണ്. രണ്ട് നിറത്തിലാണ് ഈ ഫോൺ ലഭിക്കുക. മറ്റെല്ലാ ഫീച്ചറുകളും മികച്ചു നിൽക്കുന്ന വൺപ്ലസ് ഫോണുകളുടെ ഡിസ്പ്ലെക്ക് ഒരുപാട് പരാതിക്കാറുണ്ട്. അതിനാൽ വാങ്ങുന്നതിന് മുമ്പ് ഒരു ചെറു പഠനം നടത്തുക.
2) ഐക്യൂ Z9s 5G-Click Here To Buy
പ്രധാനമായും മൂന്ന് വേരിയേഷനിലാണ് ഈ എഐ സ്മാർട്ട് ഫോൺ വിപണയിലെത്തുന്നത്. എട്ട് ജിബി റാമും 128 ജിബി ഇന്‍റേണൽ സ്പേസുമുള്ള വേരിയന്‍റും അത്രയും തന്നെ റാമും 256 ജി ബി ഇന്‍റേണലുമുള്ള മറ്റൊരു വേരിയെന്‍റുമുണ്ട്. ഇതിനൊപ്പം 12 ജിബി റാമും 256 ജിബി ഇന്‍റേണലുമുള്ള ഒരു വേരിയന്‍റുമുണ്ട്. വളരെ അഡ്വാൻസ്ഡ് ടെക്നോളജിയോട് കൂടി എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഐക്യൂവിന്‍റേത്. മറ്റ് സർവീസുകൾ നിങ്ങളുടെ സ്ഥലത്ത് നിന്നും ലഭ്യമാകുമെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വാങ്ങിക്കുക.
3) ഐക്യൂ Z9 5G-Click Here To Buy
മുകളിൽ പറഞ്ഞതിന് സ്മാർട്ട് ഫോണിന്‍റെ അതേ ഫീച്ചറുകളുടെ കുറച്ചുകൂടെ പ്രോ വെർഷനാണ് ഈ ഫോണിന്‍റേത്. എട്ട് ജിബി റാമിൽ 256 ഇന്‍റേണൽ സ്പേസുള്ള ഫോൺ ലഭിക്കുന്നുണ്ട്.
4) ഓപ്പോ F27 പ്രോ-Click Here To Buy
ലിമിറ്റിഡ് ടൈം ഡീലിൽ മികച്ച ഓഫറോടെ ഈ ഫോൺ ലഭിക്കുന്നതാണ്. എഐ ടെക്നോളജിയുള്ള ഈ ഫോണിന് ഒരുപാട് ഡിമാന്‍റുണ്ട്. വ്യത്യസ്ത നിറങ്ങളിൽ ലഭിക്കുന്ന ഈ ഫോൺ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ചേർന്നതാണ്.
5) ടെക്നോ പോവ 6 നിയോ5G-Click Here To Buy
എഐ ഇറേസർ, എഐ കട്ടൗട്ട്, എഐ വാൾപേപ്പർ, എഐ ആർട്ട്ബോർഡ്, ആസ്ക് എ ഐ പോലെ ഒരുപാട് എഐ ഫീച്ചറുകൾ ലഭ്യമാണ് ഈ ഫോണിൽ. അഞ്ച് വർഷത്തെ ലാഗ് ഫ്രീയായുള്ള ഉപയോഗം ഈ ഫോൺ ഉറപ്പ് നൽകുന്നുണ്ട്. നിലവിൽ 15000ത്തിനും താഴെ വിലവരുന്ന ഈ സ്മാർട്ട് ഫോൺ ആ പ്രൈസ് റേഞ്ചിന് മികച്ച ഒരു ഓപ്ഷനാണ്.
6) റെഡ്മി 13 5G-Click Here To Buy
സാധാരണക്കാരുടെയിടയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മൊബൈൽ ഫോണാണ് റെഡ്മിയുടേത്. ഫൈവ് ജി ആയാലും എഐ ഉണ്ടെങ്കിലും റെഡ്മിയുടെ ഫോണുകൾ ചെറിയ വിലക്ക് ലഭിക്കുന്നതാണ് അത്തരത്തിലുള്ള മറ്റൊരു സ്മാർട്ട് ഫോണാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.