ഫോണിന്‍റെ കാര്യത്തിൽ അപ്ഡേറ്റ്ഡായി ഇരിക്കുക എന്നുള്ളത് ഇക്കാലത്ത് വളരെ പ്രധാനപ്പെട്ടയൊന്നാണ്. ബഡ്ജറ്റിന് അനുസരിച്ച് ഫോണുകൾ ലഭ്യമാണോ എന്നുള്ള കൺഫ്യൂഷൻ ഏറെക്കുറെ എല്ലാവർക്കുമുണ്ട്. എന്നാൽ മികച്ച ഓഫറുകളെ കുറിച്ച് പലർക്കും വലിയ ധാരണയില്ല. വ്യത്യസ്ത ബഡ്ജറ്റിലുള്ള വ്യത്യസ്ത ഫീച്ചറുകളുള്ള പല കമ്പനികളും ഫൈവ് ജി ഫോണുകളെ പറ്റിയും അറിയുകയും വാങ്ങുകയും ചെയ്യാം. ഇവക്കെല്ലാം ആമസോണിൽ മികച്ച ഓഫറുകളുണ്ട്.
ഈയിടെ ഒരുപാട് ട്രെൻഡിങ്ങായൊരു സ്മാർട്ട് ഫോണുകളാണ് ഐക്യൂവിന്‍റേത്. ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന ബഡ്ജറ്റിലാണ് ഈ ഫോൺ വിപണിയിലുള്ളത്. 120hzൽ കർവ്ഡ് അമോൾഡ് ഡിസ്പ്ലെയാണ് ഇതിന്‍റേത്. മികച്ച പ്രൊസസറും ക്യാമറയും 5500 എംഎഎച്ച് ബാറ്ററിയുമെല്ലാം ഈ ഫോണിന്‍റെ പ്രത്യേക ആകർഷണങ്ങളാണ്. അൾട്രാ സ്ലിമ്മായിട്ടുള്ള ഇതിൻറെ ഡിസൈൻ മറ്റൊരു ആകർഷണീയതയാണ്.
ആദ്യം പറഞ്ഞ ഫോണിന്‍റെ പ്രോ വെർഷനാണ് ഈ ഫോൺ. മറ്റേതിനാക്കാളും കൂടിയ ബ്രൈറ്റ്നസും സ്നാപ്ഡ്രാഗണിന്‍റെ പ്രൊസസറുമൊക്കെയാണ് പ്രോ വെർഷന്‍റെ വ്യത്യാസം. പ്രോ വെർഷൻ ആയത് കൊണ്ട് തന്നെ വിലയിലും ചെറിയ വ്യത്യാസമുണ്ട്.
എന്നത്തേയും പോലെ വില കുറഞ്ഞാണ് റിയൽമി 5G ഫോണും വിപണിയിലെത്തിച്ചത്. ഏറ്റവും കുറഞ്ഞ നിരക്കിൽ മോശമല്ലാത്ത ക്വാളിറ്റിയിൽ 5G ഫോണുകൾ ഇറക്കുന്നതിൽ റെഡ്മി വിജയിച്ചിട്ടുണ്ട്. നിലവിൽ 17 ശതമാനം ഓഫറോടെ ഈ ഫോൺ നിങ്ങൾക്ക് ആമസോണിൽ ലഭിക്കുന്നതാണ്.
സാംസങ്ങിന്‍റെ 15,000 രൂപക്ക് താഴെ വിലക്ക് ലഭിക്കുന്ന ഫോണാണ് ഗാലക്സി എം35. ഈ വർഷം സാംസങ് പുറത്തിറക്കിയ ഫോണിന് വമ്പൻ ഡിസ്കൗണ്ടാണ് നിലവിൽ ലഭിക്കുന്നത്. നിലവിൽ സാസംങ് ഗാലക്സി എം35 വമ്പൻ വിലക്കുറവിൽ ആമസോണിൽ നിന്നും സ്വന്തമാക്കാൻ സാധിക്കും.
ഗാലക്സി സീരീസിൽ നിലവിൽ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന സ്മാർട്ട് ഫോണാണ് ഗാലക്സി M05. 7000 രൂപക്കും താഴെ നിലവിൽ ഈ ഫോൺ ആമസോണിൽ ലഭിക്കും. 50 എംപി ഡുവൽ ക്യാമറ എട്ട് എംപി ഫ്രണ്ട് ക്യാമറ, 5000 എം.എ.എച്ച് ബാറ്ററി എന്നിങ്ങനെ പോകുന്നു സാംസങ് ഗാലക്സി M05ന്‍റെ ഫീച്ചേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.