ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് ആമസോണിൽ ഓഫറുകൾ അവസാനിച്ചിട്ടില്ല. സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ചെറിയ വിലക്ക് നിലവിൽ സ്വന്തമാക്കുവാൻ സാധിക്കും.
റിയല്‍മി നാര്‍സോ 70 പ്രോ 5ജിയ്ക്ക് 6.67-ഇഞ്ച് എഫ്എച്ച്ഡി+ ഒലെഡ് ഡിസ്പ്ലേയാണുള്ളത്. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റ്, മാലി-ജി68 ജിപിയു ജോടിയാക്കിയ മീഡിയടെക് ഡിമെന്‍സിറ്റി 7050 5ജി ചിപ്സെറ്റ്, 8 ജിബി വരെ വെര്‍ച്വല്‍ റാം, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 67ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. നിലവിൽ 38 ശതമാനം വിലക്കുറവ് ഈ സ്മാർട്ട്ഫോണിനുണ്ട്.
റിയൽമി നാർസോ 70x 5G (Realme NARZO 70x 5G) യുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് റിയൽമി നാർസോ 70x 5ജിയുടെ കരുത്ത്. 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. നിലവിൽ 28 ശതമാനം വിലക്കുറവ് ഈ ഉപകരണത്തിനുണ്ട്.
വളരെ ബേസിക്ക് ഫീച്ചേഴ്സുള്ള ഈ ഫോണിന് നിലവിൽ 28 ശതമാനം വിലക്കുറവുണ്ട്. മികച്ച ഫൈവ് ജി അനുഭവം ഐക്യൂ Z ലൈറ്റ് നിങ്ങൾക്ക് നൽകുന്നതാണ്. 50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഡുവൽ സിം, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ, എന്നിങ്ങനെയാണ് മറ്റ് ഫീച്ചേഴ്സ്. നിലവിൽ 28 ശതമാനം വിലക്കുറവ് ഈ ഉപകരണത്തിനുണ്ട്.
6.78 ഇഞ്ച് (2400× 1080 പിക്സലുകൾ) 3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, ഫുൾ HD (FHD) റെസല്യൂഷൻ, 1300 nits പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, HDR10 പ്ലസ് പിന്തുണ എന്നിവ ഇതിലുണ്ട്. കരുത്തുറ്റ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
12 ജിബി വരെ റാം പിന്തുണയും 256 ജിബി സ്റ്റോറേജ് പിന്തുണയും ഐക്യൂ ഈ ഫോണിൽ നൽകിയിരിക്കുന്നു. ഇവ പ്രോസസറിന്റെ പ്രകടനത്തിന് ശക്തമായ പിന്തുണ നൽകുന്നു. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് ഈ ഫോണിൽ ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5ജി, 4ജി, Wi-Fi 6, ബ്ലൂടൂത്ത് 5.3 തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. നിലവിൽ 21 ശതമാനം വിലക്കുറവിൽ ഈ ഉപകരണം ലഭിക്കുന്നതാണ്.
മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ പെട്ട ഈ ഫോണ്‍ നോര്‍ഡ് സിഇ 3 ലൈറ്റ് 5ജിയുടെ പിന്‍ഗാമിയാണ്. 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 2100 നിറ്റ്‌സ് ആണ് പരമാവധി ബ്രൈറ്റ്‌നെസ്. 5500 എംഎഎച്ച് ബാറ്ററിയ്‌ക്കൊപ്പം 80 വാട്ട് ചാർജറും ലഭിക്കും. റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക് ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറില്‍ 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 14 ആണിതില്‍. രണ്ട് ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. നിലവില്ഡ് 11 ശതമാനം വിലക്കുറവിൽ ഈ ഫോൺ സ്വന്തമാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.