ന്യൂഡൽഹി: ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യക്ക് ഒന്നാം സ്ഥാനം. 24.1 കോടി ഉപയോക്താക്കളുമായാണ് ഫേസ്ബുക്കിെൻറ ഇന്ത്യയിലെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള യു.എസിന് 24 കോടി ഉപയോക്താക്കളാണ് ഉള്ളത്. നെക്സ്റ്റ് വെബ് എന്ന സ്ഥാപനം പുറത്ത് വിട്ട റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ.
സജീവ ഉപയോക്താക്കളുടെ എണ്ണത്തിലും ഫേസ്ബുക്കിൽ ഇന്ത്യ മുന്നിലാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 27 ശതമാനം ഉപയോക്താക്കളാണ് ഇന്ത്യയിൽ സജീവമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ യു.എസിൽ ഇത് 12 ശതമാനം മാത്രമാണ്.
സ്ത്രീ-പുരുഷ ഉപയോക്താക്കളുടെ എണ്ണത്തിലും ഇന്ത്യയും യു.എസും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളും പുരുഷൻമാരാണ്. എന്നാൽ യു.എസിലെ പകുതിയിലധികം ഫേസ്ബുക്ക് സജീവ ഉപയോക്താക്കളും സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.