ബജറ്റ് ഫോണിൽ ആദ്യമായി 'വളഞ്ഞ ഡിസ്‍പ്ലേ'; റിയൽമി 10 സീരീസ് വരുന്നു, ഫീച്ചറുകൾ ഇവയാണ്

ഡിസ്‍പ്ലേ, ഡിസൈൻ, പെർഫോമൻസ് എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഏറ്റവും പുതിയ റിയൽമി 10 സീരീസ് നവംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിയൽമി സി.ഇ.ഒ മാധവ് ഷേത്ത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. റിയൽമി 10 5ജി, റിയൽമി 10 പ്രോ, റിയൽമി 10 പ്രോ പ്ലസ് 5ജി എന്നീ മോഡലുകളാണ് അവതരിപ്പിക്കുക.

റിയൽമി 10ന്റെ മൂന്ന് പ്രധാനപ്പെട്ട സവിശേഷതകളെ കുറിച്ച് സൂചന നൽകുന്ന മൂന്ന് ചിത്രങ്ങളും സി.ഇ.ഒ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അതിലൊന്ന് ഫോണിന്റെ ഡിസൈനിന്റെ കാഴ്ച നൽകുന്നുണ്ട്. പ്രീമിയം ഫീൽ നൽകുന്ന ഫ്ലാറ്റ് എഡ്ജ് ഡിസൈനോടെയാണ് ഫോൺ വരുന്നത്. ഏകദേശം ഐകൂ Z6 -ന്റെ രൂപത്തിലാകും റിയൽമി 10 എത്തുക എന്നും സൂചനയുണ്ട്.

റിയൽമി 10 പ്രോ, 10 പ്രോ പ്ലസ് എന്നിവയിൽ ഫ്ലാഗ്ഷിപ്പ് ഫോണുകളെ പോലെ, അരിക് വളഞ്ഞ ഡിസ്‍പ്ലേയാകും കമ്പനി ഉൾപ്പെടുത്തുകയെന്നും സൂചനയുണ്ട്. 120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ളതാകും പ്രോ മോഡലുകളുടെ ഡിസ്‍പ്ലേ. അങ്ങനെയെങ്കിൽ ആദ്യമായി ബജറ്റ് ഫോണുകളിൽ കർവ്ഡ് ഡിസ്പ്ലേ അവതരിപ്പിക്കുന്ന കമ്പനിയാകും റിയൽമി. അതേസമയം, റിയൽമി 10 5ജി എന്ന മോഡലിന് ഫ്ലാറ്റ് ഡിസ്‍പ്ലേയാകും.

പ്രതീകാത്മക ചിത്രം

മൂന്ന് ഫോണുകൾക്കും കരുത്ത് പകരുക ഏറ്റവും പുതിയ മീഡിയടെകിന്റെ ഡൈമൻസിറ്റി 1080 എന്ന ചിപ്സെറ്റാകും. 65 വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണയും ഫോണുകളിൽ പ്രതീക്ഷിക്കാം. ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


Tags:    
News Summary - Realme 10 Series coming Next Month with curved AMOLED display

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.