സാംസങ്ങിന്‍റെ എക്കാലത്തെയും മികച്ച മൊബൈൽ സീരീസാണ് ഗാലക്സി സ്മാർട്ട് ഫോൺ സീരീസ്. കട്ടക്ക് കട്ടയായി സ്മാർട്ട് ഫോണുകൾ തമ്മിൽ മത്സരം നടക്കുന്ന ഈ കാലത്ത് സാംസങ്ങിനെ മത്സരത്തിൽ നിലനിർത്തുന്നത് ഗാലക്സി സീരീസിന്‍റെ പങ്കാളിത്തമാണെന്ന് പറയാൻ സാധിക്കും. ആളുകളുടെ ഇടയിൽ അത്രത്തോളം ഇൻഫ്ലുവൻസ് സൃഷ്ടിക്കാൻ ഗാലക്സി സീരീസിന് സാധിച്ചിട്ടുണ്ട്. നിലവിൽ ഗാലക്സി സീരീസ് മൊബൈലുകൾ വിലക്കുറവിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ആമസോണിൽ 40 ശതമാനം വരെ ഡിസ്കൗണ്ട് ഗാലക്സി സീരീസ് സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട്. അത്തരത്തിലുള്ള ഫോണുകൾ ഏതൊക്കെയാണെന്നും ഓഫറുകൾ അറിയുവാനുമായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy
6.5 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലെയുള്ള ഈ 5G ഫോണിന് നിലവിൽ 29 ശതമാനം വിലക്കുറവാണ് ആമസോൺ നൽകുന്നത്. 50 എം.പി ക്യാമറ, ആൻഡ്രോയിഡ് 14 ഓപറേറ്റിങ് സിസ്റ്റം മീഡിയടെക്കിന്‍റെ 6100+ പ്രോസസറാണ് ഇതിനുള്ളത്. 6000 എം.എ.എച്ചാണ് ഇതിന്‍റെ ബാറ്ററി കപ്പാസിറ്റി. ആറ് ജിബി റാമും 128 ജിബി ഇന്റേണലും ഇതിന് ലഭിക്കും.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 31 ശതമാനത്തോളം ഓഫറിലാണ് ഇത് ലഭിക്കുന്നത്. 6.7 ഇഞ്ച് വലിപ്പമുള്ള അമോൾഡ് ഡിസ്പ്ലെയാണ് ഈ ഫോണിനുള്ളത്. 50 എം.പി ക്യാമറ എട്ട് എംപി വൈഡ് ആംഗിൾ ക്യാമറ അൾട്രാ വൈഡ് ക്യാമറ, 5000 എം.എ.എച്ച് ബാറ്ററി, സ്നാപ്ഡ്രാഗൺ 7 ജെൻ 1 പ്രൊസസർ എന്നിങ്ങനെയാണ് ഫീച്ചേഴ്സ്.
ഗാലക്സി സീരീസിലെ ഏറ്റവും പ്രീമിയം സ്മാർട്ട് ഫോണാണ് S24. ഒമ്പത് ശതമാനം നിലവിൽ ഈ ഫോണിന് വിലക്കുറവുണ്ട്. 6.8 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ല ഉപഭോക്താവിനെ ആകർഷിക്കുന്നതാണ്. നോട്ട് സീരീസിന്‍റെ ഫീച്ചറുകളും ഫോണിൽ ലഭ്യമാണ്. ഏറ്റവും പുതിയ എഐയുടെ വ്യത്യസ്ത ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് സാംസങ് ഗാലക്സി S24. മറ്റ് ഒട്ടനവധി പുതിയ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തികൊണ്ടാണ് സാംസങ് ഗാലക്സി S24 അൾട്രാ 5G നിങ്ങളിലേക്കെത്തുന്നത്.
ഗാലക്സി സീരീസിൽ നിലവിൽ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന സ്മാർട്ട് ഫോണാണ് ഗാലക്സി M05. 7000 രൂപക്കും താഴെ നിലവിൽ ഈ ഫോൺ ആമസോണിൽ ലഭിക്കും. 50 എംപി ഡുവൽ ക്യാമറ എട്ട് എംപി ഫ്രണ്ട് ക്യാമറ, 5000 എം.എ.എച്ച് ബാറ്ററി എന്നിങ്ങനെ പോകുന്ന സാംസങ് ഗാലക്സി M05ന്‍റെ ഫീച്ചേഴ്സ്.
ഗാലക്സിയുടെ പ്രീമിയം ഫോണുകളിലൊന്നാണ് A35. 6.6 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഫോണിനുള്ളത്. നൈറ്റ് ഫോട്ടോഗ്രാഫി ലഭ്യമായുള്ള 50 എം.പി ക്യാമറ സൂപ്പർ എച്ച്.ഡി.ആർ വീഡിയോ ക്യാമറ എന്നിങ്ങനെയാണ് ക്യമാറ ഫീച്ചേഴ്സ്. 5000 എം.എ.എച്ച് ബാറ്ററി, എക്സിനോസ് 1380 പ്രൊസസർ എന്നിങ്ങനെയാണ് മറ്റ് ഫീച്ചേഴ്സ്.
6) സാംസങ് ഗാലക്സി A06-Click Here To Buy
സാധരണയായി വളരെ ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ സ്മാർട്ട്ഫോൺ. മീഡിയടെക് ഹീലിയോ G85 പ്രൊസസറാണ് സാംസങ് ഗാലക്സി A06ന്‍റേത്. 50 എംപി ബാക്ക് ക്യാമറ, 5000 എം.എ.എച്ച് ബാറ്റി. എന്നിങ്ങനെയാണ് മറ്റ് ഫീച്ചറുകൾ. ഇപ്പോൾ വാങ്ങുകയാണെങ്കിൽ 13 ശതമാനം വിലക്കുറവ് സാംസങ് ഗാലക്സി A06നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.