representational image

ഓ​ൺലൈൻ ഗെയിം കളിക്കാൻ 11കാരൻ വീട്ടിൽനിന്ന്​ മോഷ്​ടിച്ചത്​ ഒന്നരലക്ഷം രൂപ; സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും ഞെട്ടി

ചങ്ങരംകുളം (മലപ്പുറം): ഓൺലൈൻ ഗെയിം കളിക്കാൻ നാല്​ മാസംകൊണ്ട് 11കാരന്‍ റീചാർജ്​ ചെയ്തത് 28,000 രൂപക്ക്. സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും ഞെട്ടി. കഴിഞ്ഞ ദിവസം ചങ്ങരംകുളം ആലംകോട് മൊബൈല്‍ ഷോപ്പിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.

വീട്ടില്‍നിന്ന് നിരന്തരം പണം മോഷണം പോവുന്നത്​ അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലില്‍ 11കാരന്‍ വലിയ സംഖ്യക്ക്​ റീചാർജ്​ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് 11കാര​െൻറ രക്ഷിതാക്കള്‍ മൊബൈല്‍ ഷോപ്പിലെത്തി ജീവനക്കാരനെ ശകാരിച്ചു. സംഭവമറിഞ്ഞ് ഷോപ്പിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി.

11കാര​ൻ പണം വീട്ടില്‍നിന്ന് മോഷ്​ടിച്ച് സുഹൃത്തുക്കളെ ഏല്‍പിച്ചാണ് വീടിന് സമീപത്തെ മൊബൈല്‍ ഷോപ്പില്‍നിന്ന് നിരന്തരം റീചാർജ്​ ചെയ്തിരുന്നത്. പത്തും പതിനഞ്ചും പേര്‍ ഒരുമിച്ചാണ് വലിയ തുകക്ക് റീചാർജ്​ ചെയ്യുന്നതെന്നും മൊബൈലില്‍ ഗെയിം കളിക്കാനാണ്​ ഇതെന്നും എല്ലാവരും ചേര്‍ന്നാണ് ഗെയിം കളിച്ചിരുന്നതെന്നുമാണ് ഷോപ്പിലെ ജീവനക്കാരനോട് ഇവര്‍ പറഞ്ഞിരുന്നത്.

വീട്ടില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബഹളം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ ചങ്ങരംകുളം സി.ഐ സജീവ്, എസ്.ഐ ആ​േൻറാ, വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാണെന്നും വീട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. അമിതമായ തുകക്ക്​ കുട്ടികള്‍ റീചാർജ്​ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്ന് മോബൈല്‍ ഷോപ്പ് ജീവനക്കാര്‍ക്കും പൊലീസ് നിര്‍ദേശം നല്‍കി.

Tags:    
News Summary - 11-year-old steals Rs 1.5 lakh from home to play online game; Locals and police were shocked to hear of the incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.