ഓൺലൈൻ ഗെയിം കളിക്കാൻ 11കാരൻ വീട്ടിൽനിന്ന് മോഷ്ടിച്ചത് ഒന്നരലക്ഷം രൂപ; സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും ഞെട്ടി
text_fieldsചങ്ങരംകുളം (മലപ്പുറം): ഓൺലൈൻ ഗെയിം കളിക്കാൻ നാല് മാസംകൊണ്ട് 11കാരന്‍ റീചാർജ് ചെയ്തത് 28,000 രൂപക്ക്. സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും ഞെട്ടി. കഴിഞ്ഞ ദിവസം ചങ്ങരംകുളം ആലംകോട് മൊബൈല്‍ ഷോപ്പിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.
വീട്ടില്‍നിന്ന് നിരന്തരം പണം മോഷണം പോവുന്നത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലില്‍ 11കാരന്‍ വലിയ സംഖ്യക്ക് റീചാർജ് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് 11കാരെൻറ രക്ഷിതാക്കള്‍ മൊബൈല്‍ ഷോപ്പിലെത്തി ജീവനക്കാരനെ ശകാരിച്ചു. സംഭവമറിഞ്ഞ് ഷോപ്പിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി.
11കാരൻ പണം വീട്ടില്‍നിന്ന് മോഷ്ടിച്ച് സുഹൃത്തുക്കളെ ഏല്‍പിച്ചാണ് വീടിന് സമീപത്തെ മൊബൈല്‍ ഷോപ്പില്‍നിന്ന് നിരന്തരം റീചാർജ് ചെയ്തിരുന്നത്. പത്തും പതിനഞ്ചും പേര്‍ ഒരുമിച്ചാണ് വലിയ തുകക്ക് റീചാർജ് ചെയ്യുന്നതെന്നും മൊബൈലില്‍ ഗെയിം കളിക്കാനാണ് ഇതെന്നും എല്ലാവരും ചേര്‍ന്നാണ് ഗെയിം കളിച്ചിരുന്നതെന്നുമാണ് ഷോപ്പിലെ ജീവനക്കാരനോട് ഇവര്‍ പറഞ്ഞിരുന്നത്.
വീട്ടില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബഹളം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ ചങ്ങരംകുളം സി.ഐ സജീവ്, എസ്.ഐ ആേൻറാ, വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാണെന്നും വീട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. അമിതമായ തുകക്ക് കുട്ടികള്‍ റീചാർജ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്ന് മോബൈല്‍ ഷോപ്പ് ജീവനക്കാര്‍ക്കും പൊലീസ് നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.