ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ആഗോളതലത്തിൽ 36 കോടിയോളം യൂസർമാരാണുള്ളത്. ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആദ്യ പത്തിൽ പോലും ട്വിറ്ററിന് സ്ഥാനമില്ല. എന്നാൽ, ട്വിറ്ററിൽ പങ്കിട്ട ഒരു ട്വീറ്റ് 1.3 ബില്യൺ (130 കോടി) ആളുകൾ വായിച്ചെന്ന് പറഞ്ഞാൽ, വിശ്വസിക്കുമോ..?
ട്വിറ്റർ മെട്രിക്സ് പ്രകാരം നിലവിൽ 130 കോടി ആളുകൾ കണ്ട ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത് സാറാ ബെല്ലം എന്ന യൂസറാണ്. 11400 ഫോളോവേഴ്സ് മാത്രമുള്ള സാറാ ബെല്ലം മെയ് 23നാണ് ട്വീറ്റ് പങ്കുവെച്ചത്. ‘ഗൂഗിൾ ചെയ്യാതെ പ്രസിദ്ധമായ ഒരു ചരിത്ര യുദ്ധത്തിന് പേര് പറയുക, (WITHOUT GOOGLING Name a famous historic battle.)’ ഇങ്ങനെയാണ് ട്വീറ്റ്. നിലവിൽ 23500 ലൈക്കുകളും 2,569 റീട്വീറ്റുകളുമാണ് അതിന് ലഭിച്ചിരിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ 1.3 ബില്യൺ വ്യൂസ് ലഭിച്ചതായി സാറയുടെ ട്വീറ്റിന് താഴെയുള്ള ട്വിറ്റർ മെട്രിക്സ് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ട്വിറ്ററാട്ടികൾ അത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല. ‘റിയലി ഇലോൺ മസ്ക്, ഭൂമിയിലെ 7 പേരിൽ ഒരാൾ ഈ ട്വീറ്റ് കണ്ടെന്നാണോ പറയുന്നത്...? ഒരാൾ മറുപടിയായി എഴുതി. ‘‘ട്വിറ്ററിലൂടെ ഈ ട്വീറ്റ് 110 കോടിയാളുകൾ കാണാൻ ഒരു സാധ്യതയുമില്ല..’’ - മറ്റൊരാൾ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.