ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം അവരുടെ സബ്സ്ക്രിപ്ഷൻ ചാർജ് ഗണ്യമായി ഉയർത്താനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, എപ്പോൾ മുതലാണ് ചാർജ് കൂട്ടുന്നതെന്ന് കമ്പനി പുറത്തുവിട്ടിരുന്നില്ല.
എന്നാലിപ്പോള്‍, ഡിസംബര്‍ 13 മുതല്‍ വില വര്‍ദ്ധനവ് പ്രാവർത്തികമാക്കുമെന്ന സൂചനയോടെ ആമസോണിേന്റതായി ഒരു പുതിയ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. അതോടെ, നിലവിലുള്ള 999 രൂപയുടെ ഒരു വർഷത്തേക്കുള്ള പ്ലാനിന് ഡിസംബർ 13ന് ശേഷം 500 രൂപ അധികം നൽകേണ്ടിവരും.
നേരത്തെ 129 രൂപയുണ്ടായിരുന്ന ഒരു മാസത്തെ സബ്സ്ക്രിപ്ഷൻ പ്ലാനിന് ഇനി മുതൽ 179 രൂപ നൽകണം. 329 രൂപ വിലയുള്ള ത്രൈമാസ അംഗത്വ പ്ലാനിന് 499 രൂപയും നൽകണം. അതേസമയം നിലവിൽ പഴയ പ്ലാൻ ഉപയോഗിക്കുന്നവരെ ചാർജിലുള്ള മാറ്റം ബാധിക്കില്ല. എന്നാൽ, നിലവിലെ പ്ലാൻ കാലാവധി കഴിഞ്ഞാൽ, പുതുക്കിയ ചാർജ് പ്രകാരം പ്രൈം മെംബർഷിപ്പ് എടുക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.