നെറ്റ്ഫ്ലിക്‌സിനും ഡിസ്‌നിപ്ലസിനും പിന്നാലെ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമും പരസ്യ ഇടവേളകളുമായി എത്താൻ പോവുകയാണ്. ആളുകൾ ഉള്ളടക്കം കാണുമ്പോൾ കൊമേഴ്‌സ്യൽ ബ്രേക്ക് നൽകി ഇടക്കിടെ പരസ്യം കാണിക്കുന്ന രീതി കൊണ്ടു വരാൻ പോകുന്നത് അടുത്ത വർഷം മുതലാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ബേസിക് വിത്ത് ആഡ്‌സ് സ്ട്രീമിങ് പ്ലാൻ ആരംഭിച്ചത്.
പുതിയ ടിവി ഷോകളും സിനിമകളും നിർമിക്കുന്നതിനായി കൂടുതൽ പണം കണ്ടെത്താനാണ് പ്രൈം വിഡിയോ പരസ്യങ്ങൾ അവതരിപ്പിക്കുന്നത്. 2024ന്റെ തുടക്കത്തിൽ യു.എസ്, ജർമനി, യുകെ, കാനഡ എന്നിവിടങ്ങളിലും വർഷാവസാനത്തോടെ ഫ്രാൻസ്, ഇറ്റലി, മെക്‌സിക്കോ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഷോകൾക്കിടയിൽ പരസ്യം കാണിക്കും.
അതേസമയം, പരസ്യങ്ങൾ ഒഴിവാക്കുന്നതിനായി അധിക വരിസംഖ്യ ഈടാക്കാനാണ് ആമസോൺ ഉദ്ദേശിക്കുന്നത്. ഇപ്പോഴുള്ള സബ്സ്ക്രിപ്ഷൻ ചാർജിന് പുറമേ, അമേരിക്കയിൽ പ്രതിമാസം 2.99 ഡോളർ കൂടി നൽകിയാൽ പരസ്യങ്ങൾ പൂർണമായി ഒഴിവാക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.