ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഏറെ ശ്രദ്ധനേടിയവരായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ റോബോട്ടുകൾ. കൊൽക്കത്തയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലാണ് ഇന്ത്യൻ ആർമിയുടെ റോബോട്ടിക് നായ്ക്കളുടെ പട ഇറങ്ങിയത്. ‘സഞ്ജയ്’ എന്നാണ് ഈ റോബോട്ടിക് ടീമിന് സൈന്യം പേരിട്ടിരിക്കുന്നത്. തന്ത്രപരമായ നിരവധി കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാണ് ഈ പട സജ്ജീകരിച്ചിരിക്കുന്നത്.
മ്യൂൾ അഥവാ മൾട്ടി യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്മെന്റ് എന്നാണ് ഇവർ അറിയപ്പെടുന്നത്. സ്വയം പ്രവർത്തിക്കുന്നതിനും വളരെ ദൂരെനിന്ന് നിയന്ത്രിക്കുന്നതിനും സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. ഓൺബോർഡ് കമ്പ്യൂട്ടർ, ബാറ്ററി, ഫ്രണ്ട് ആൻഡ് റിയർ സെൻസർ, ലെഗ് മൊബിലിറ്റി എന്നീ ഫീച്ചറുകളെല്ലാം ഇവയിലുണ്ട്.
സൈന്യം നേരിടുന്ന നിരവധി വെല്ലുവിളികൾ അതിജീവിക്കാൻ ഈ റോബോട്ട് ടീമിന് കഴിയുമെന്നാണ് വിലയിരുത്തൽ. മാർച്ച് ചെയ്യാനും പടികൾ കയറാനും തിരിയാനുമെല്ലാം ഇവക്കാകും. മാത്രമല്ല, ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഇവക്കുണ്ട്. നൈറ്റ് വിഷൻ സംവിധാനവും ഇവയിലുണ്ട്. ഭാവിയിൽ സുപ്രധാന പങ്കുവഹിക്കുന്നവയാകും ആർമി റോബോട്ടുകളെന്ന് സൈനികവൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.