ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്. 500 പേജ്വരുന്ന ചാറ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടി.ആർ.പി റേറ്റിങ് തട്ടിപ്പിൽ നടന്ന ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ചാറ്റുകളിലൂടെ പുറത്തുവന്നു. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്‍റെ (ബാർക്) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയുമാണ് അർണബ് ചാറ്റ് െചയ്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള ബി.ജ.പി നേതാക്കളുമായുള്ള അർണബിന്‍റെ ബന്ധവും ചാറ്റിലൂടെ പുറത്തുവന്നു. ടിആർപി റേറ്റിങ് തന്‍റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചനയും ചാറ്റുകളിലുണ്ട്. ബിജെപി സർക്കാരിൽ നിന്ന് വേണ്ട സഹായങ്ങൾ നേടിയെടുക്കാമെന്ന വാഗ്ദാനവും ബാർഷ് സി.ഇ.ഒക്ക് അർണബ് നൽകുന്നുണ്ട്. ചാറ്റുകളുടെ സ്ക്രീൻഷോട്ട് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ പങ്കുവച്ചു.
'ബാർക്ക് സിഇഒയും അർണബ് ഗോസ്വാമിയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളാണിത്. നിരവധി ഗൂഢാലോചനകളും സർക്കാർ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റവും ഇതിൽ കാണാം. ഒരു പവർ ബ്രോക്കർ എന്ന നിലയിൽ തന്‍റെ മാധ്യമത്തെ അർണബ് മോശമായി ദുരുപയോഗം ചെയ്യുന്നു. രാജ്യത്തിന്‍റെ ഏത് നിയമവ്യവസ്ഥപ്രകാരവും ഇയാൾ ഏറെക്കാലം ജയിലിൽ കിടക്കേണ്ടിവരും'-പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ കുറിച്ചു. മറ്റ് ചാനലുകളിൽ പ്രവർത്തിക്കുന്ന അവതാരകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ് അർണബ് ചാറ്റുകളിൽ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.